തൊടുപുഴ: നീതിപൂർവമായ തീരുമാനമല്ല പാർട്ടി എടുത്തതെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ്. കേട്ടുകേൾവിയില്ലാത്ത വിധമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അവഗണിച്ചതിൽ കടുത്ത അമർഷമുണ്ട്. മുന്നണിയിലെ മറ്റു കക്ഷികളുടെ അഭിപ്രായം പോലും പരിഗണിച്ചില്ല. ജില്ലയ്ക്ക് പുറത്തുനിന്നൊരാൾ മത്സരിക്കാൻ പാടില്ലെന്നത് അംഗീകരിക്കാനിവില്ല. റോഷി അഗസ്റ്റിൻ ഇടുക്കിയിൽ മത്സരിച്ചത് ജില്ല മാറിയല്ലേയെന്നും ജോസഫ് ചോദിച്ചു.
തീരുമാനം പാർട്ടി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പറഞ്ഞു. താൻ യുഡിഎഫിലെ ശക്തനായ ആളാണ്. യുഡിഎഫുമായി കൂടിയാലോചിച്ച് തുടർതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പി ജെ ജോസഫുമായി പറഞ്ഞു. നേരത്തെ, സീറ്റില്ലെന്ന അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിലെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് മാണിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പി.ജെ.ജോസഫിനെ പൂര്‍ണമായി അവഗണിക്കാനുളള നീക്കം ഒഴിവാക്കണം. പിളര്‍പ്പിലേക്ക് നീങ്ങരുതെന്ന് നേതാക്കള്‍ മാണിയോട് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.