നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആന്തൂരിലെ ആത്മഹത്യ: ഉദ്യോഗസ്ഥരെ തിരുത്താന്‍ അധ്യക്ഷയ്ക്കു കഴിഞ്ഞില്ല; വീഴ്ച സമ്മതിച്ച് പി. ജയരാജന്‍

  ആന്തൂരിലെ ആത്മഹത്യ: ഉദ്യോഗസ്ഥരെ തിരുത്താന്‍ അധ്യക്ഷയ്ക്കു കഴിഞ്ഞില്ല; വീഴ്ച സമ്മതിച്ച് പി. ജയരാജന്‍

  ഉദ്യോഗസ്ഥരെ തിരുത്താന്‍ അധ്യക്ഷയ്ക്കു കഴിഞ്ഞില്ല. സാജനുമായി അടുപ്പമുണ്ടായിരുന്നെങ്കിലും പരാതി പറഞ്ഞിട്ടില്ലെന്നും ജയരാജന്‍

  news18

  news18

  • News18
  • Last Updated :
  • Share this:
   തലശേരി: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭത്തില്‍ ആന്തൂരിലെ ഇടതു ഭരണസമിതിക്ക് വീഴ്ച പറ്റിയെന്നു സമ്മതിച്ച് മുന്‍ജില്ലാ സെക്രട്ടറി പി.ജയരാജന്‍.

   ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് അതു നടപ്പാക്കലല്ല ജനപ്രതിനിധികള്‍ ചെയ്യേണ്ടത്. ജില്ലാ സെക്രട്ടേറിയറ്റും തളിപ്പറമ്പ് ഏരിയ കമ്മിറ്റിയും വിഷയം പരിഗണിച്ചതാണെന്നും ജയരാജന്‍ പറഞ്ഞു. ധര്‍മശാലയില്‍ സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

   സാജന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാർട്ടിയിൽ തിരുത്തല്‍ നടപടികളുണ്ടാകും. നഗരസഭാ സെക്രട്ടറിയുടെ ദുര്‍വാശിയാണ് സാജന്റെ മരണത്തിന് കാരണം. ഉദ്യോഗസ്ഥരെ തിരുത്താന്‍ അധ്യക്ഷയ്ക്കു കഴിഞ്ഞില്ല. സാജനുമായി അടുപ്പമുണ്ടായിരുന്നെങ്കിലും പരാതി പറഞ്ഞിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

   Also Read 'ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ല'; ആത്മഹത്യയില്‍ സെക്രട്ടറിയെ പഴിച്ച് കോടിയേരി    
   First published:
   )}