നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എടിഎം കാര്‍ഡില്ല; ബാങ്കുദ്യോഗസ്ഥനെ വിളിച്ചെന്ന പ്രചരണത്തിനു പിന്നില്‍ ചില കുബുദ്ധികള്‍': പി.ജയരാജന്‍

  'എടിഎം കാര്‍ഡില്ല; ബാങ്കുദ്യോഗസ്ഥനെ വിളിച്ചെന്ന പ്രചരണത്തിനു പിന്നില്‍ ചില കുബുദ്ധികള്‍': പി.ജയരാജന്‍

  ജയരാജന് എംടിഎം കാര്‍ഡില്ലെന്ന വാര്‍ത്തയ്ക്ക്‌ പിന്നാലെ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട സിപിഎം നേതാവിനെ 'വെള്ളപൂശാനു'ള്ള ശ്രമമാണിതെന്ന ആരോപണവുമായി മാധ്യമങ്ങൾക്കെതിരേ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു

  p jayarajan

  p jayarajan

  • News18
  • Last Updated :
  • Share this:
   കണ്ണൂര്‍: തനിക്ക് എടിഎം കാര്‍ഡില്ലെന്നും അതുമായി ബന്ധപ്പെട്ട് ഒരു ബാങ്ക് ഉദ്യോഗസ്ഥനെ വിളിച്ചെന്ന തരത്തില്‍ നടക്കുന്ന പ്രചാരണത്തിനു പിന്നില്‍ ഏതു നെറികെട്ട നുണയും പ്രചരിപ്പിക്കുന്ന ചില കുബുദ്ധികളാണെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ജയരാജന് എടിഎം കാര്‍ഡില്ലെന്നത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ എടിഎം കാര്‍ഡുമായി ബന്ധപ്പെട്ട് താന്‍ ജയരാജനുമായി സംസാരിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി ഒരു വ്യക്തി ഫേസ്ബുക് പോസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കി ജയരാജന്‍ രംഗത്തെത്തിയത്.

   തനിക്ക് എടിഎം കാര്‍ഡില്ലെന്ന് പറഞ്ഞ പി ജയരാജന്‍ എടിഎം കാര്‍ഡുള്ളത് മോശമാണെന്ന് താന്‍ കരുതുന്നില്ലെന്നും കമ്മ്യുണിസ്റ്റുകാര്‍ക്കെതിരായി ഏത് നെറികെട്ട നുണയും പ്രചരിപ്പിക്കാനുള്ള ചില കുബുദ്ധികളാണ് ഈ പ്രചാരണത്തിന്റെ പിന്നിലെന്നും പറഞ്ഞു.

   Also Read:  പി.ജയരാജൻ: പൊതുധാരണകൾക്കും പ്രതിച്ഛായയ്ക്കുമപ്പുറം ഒരു കമ്യൂണിസ്റ്റ് നേതാവ്

    

   'എടിഎം കാര്‍ഡ് ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം. വലതുപക്ഷ രാഷ്ട്രീയത്തിനെതിരായി ഉറച്ച നിലപാട് സ്വീകരിക്കുന്നവരെ കള്ളക്കേസുകളില്‍ കുടുക്കി അവരെ ഗൂഡാലോചനക്കാരായി ചിത്രീകരിക്കുന്ന വലതുപക്ഷ രാഷ്ട്രീയമാണ് തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത്. അത് നല്ല തോതില്‍ നടക്കുന്നുണ്ട് എന്നത് സന്തോഷകരമാണ്.' ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


   ജയരാജന് എംടിഎം കാര്‍ഡില്ലെന്ന വാര്‍ത്ത വന്നതിനു പിന്നാലെ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട സിപിഎം നേതാവിനെ 'വെള്ളപൂശാനു'ള്ള ശ്രമമാണിതെന്ന ആരോപണവുമായി മാധ്യമങ്ങൾക്കെതിരേ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. മാധ്യമങ്ങള്‍ ജയരാജനെ മഹത്വവത്കരിക്കുകയാണെന്നും എംടിഎം കാര്‍ഡില്ലെന്ന വാദം മുന്‍നിര്‍ത്തി ജയരാജനെ ന്യായീകരിക്കാനുള്ള ശ്രമമാണെന്നും ഒരു യുവ കോണ്‍ഗ്രസ് എംഎൽഎ സോഷ്യല്‍മീഡിയയിലൂടെ ആരോപിക്കുകയും ചെയ്തു. ഇതേതുടർന്നാണ് ബാങ്ക് ഉദ്യോഗസ്ഥനെന്ന അവകാശപ്പെട്ടയാൾ എടിഎം വാർത്ത വ്യാജമാണെന്ന തരത്തിൽ പോസ്റ്റിട്ടത്.

   Dont Miss:  'രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ സിബിഐയെ ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം'

    

   വാര്‍ത്തയെയും ബാങ്ക് ഉദ്യോഗസ്ഥനെന്ന അവകാശപ്പെട്ടയാളുടെ പോസ്റ്റും സഹിതം നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
   First published:
   )}