നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പി.ജയരാജന്‍ വധശ്രമക്കേസ്; പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

  പി.ജയരാജന്‍ വധശ്രമക്കേസ്; പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

  2012 ഫെബ്രുവരി 20 നാണ് അരിയുരില്‍ വെച്ച് ജയരാജന്‍ സഞ്ചരിച്ച കാറിന് നേരെ അക്രണം ഉണ്ടായത്.

  • Share this:
   കണ്ണൂര്‍: സി പി എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 12 മുസ്ലീം ലീഗ് പ്രവര്‍ത്തകരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വിചാരണ നടത്തിയ കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.

   2012 ഫെബ്രുവരി 20 നാണ് അരിയുരില്‍ വെച്ച് ജയരാജന്‍ സഞ്ചരിച്ച കാറിന് നേരെ അക്രണം ഉണ്ടായത്.മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അരിയിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തുന്നതിന് പ്രകോപനം ഈ സംഭവമാണ്.ജയരാജന്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊല്ലൊന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്. എന്ന ഇത്തരത്തില്‍ അക്രമണം നടന്നിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

   ശബരിമല- സിഎഎ വിരുദ്ധ പ്രക്ഷോഭം; ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

   സംസ്ഥാനത്ത് നടന്ന ശബരിമല യുവതീ പ്രവേശം, പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

   കേസുകളുടെ നിലവിലെ സ്ഥിതിയും ക്രിമിനല്‍ സ്വഭാവവും പരിഗണിച്ച് നടപടിയെടുക്കാന്‍ ക്രൈബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

   സി.എ.എ വിരുദ്ധ പ്രക്ഷോഭത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്തതില്‍ 13 കേസുകള്‍ മാത്രമാണ് പിന്‍വലിച്ചിട്ടുള്ളതെന്നും 2636 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശബരിമല യുവതി പ്രവേശന വിരുദ്ധ സമരത്തില്‍ ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

   ക്രിമിനല്‍ കേസുകളും അക്രമങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കേസുകളും പിന്‍വലിക്കേണ്ടതില്ല. മറ്റു കേസുകളില്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

   'കേരളത്തില്‍ നിന്നുള്ള ഒളിമ്പിക്‌സ് മെഡലുകളുടെ എണ്ണം കൂട്ടണം': മുഖ്യമന്ത്രി പിണറായി വിജയന്‍

   കൂടുതല്‍ ഒളിമ്പിക്‌സ് മെഡലുകള്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാടിനൊപ്പം സര്‍ക്കാരും മുന്‍നിരയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കായിക രംഗത്ത് നിന്ന് വിരമിച്ചാലും കായിക താരങ്ങളുടെ സേവനം കേരളത്തിന് ആവശ്യമുണ്ടെന്നും എങ്കില്‍ മാത്രമേ ഇനിയും വലിയ നേട്ടങ്ങള്‍ സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

   സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജി വി രാജ പുരസ്‌ക്കാര ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   'കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കാണ് ഇത്തവണ ഒളിമ്പിക്സ് മെഡല്‍ നേടാന്‍ കഴിഞ്ഞത്. വരുംകാലങ്ങളില്‍ അവയുടെ എണ്ണം വര്‍ധിക്കണമെന്നാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. അതിനു നാം ഏറെ മുന്നേറേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ നാടിനൊപ്പം, മുന്നില്‍നിന്നുകൊണ്ടുതന്നെ സര്‍ക്കാര്‍ ഏറ്റെടുക്കും.'- മുഖ്യമന്ത്രി പറഞ്ഞു.

   ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ഹോക്കി താരം പിആര്‍ ശ്രീജേഷിനുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജിയന്‍ അവാര്‍ഡ് ദാന വേദിയില്‍ സമ്മാനിച്ചു. അന്തര്‍ദേശീയ കായിക താരങ്ങളായ കുഞ്ഞുമുഹമ്മദ്, മയൂഖ ജോണി എന്നിവര്‍ക്കുള്ള ജിവി രാജ അവാര്‍ഡും മുഖ്യമന്ത്രി സമ്മാനിച്ചു. ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയില്‍ അവാര്‍ഡ് ബോക്സിംഗ് പരിശീലകന്‍ ചന്ദ്രലാലിന് നല്‍കി.

   'നാടിന്റെ സാന്നിധ്യം അന്താരാഷ്ട്രതലത്തില്‍ എത്തിച്ചവരെയാണ് നാം ഇപ്പോള്‍ ആദരിക്കുന്നത്. ഇനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അവര്‍ക്ക് കഴിയും. അതിലൂടെ വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് പ്രചോദനമാകണം. ജീവിതത്തിന്റെ യുവത്വം കായിക രംഗത്തിനായി മാറ്റിവച്ചവരാണ് ഇന്നത്തെ കായികതാരങ്ങള്‍. കായികരംഗത്തുനിന്ന് നാളെ വിരമിച്ചാലും നിങ്ങളുടെ സേവനം നാടിനാവശ്യമാണ്.'- മുഖ്യമന്ത്രി പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}