HOME » NEWS » Kerala » P JAYARAJAN PHOTO REPLACE WITH PINARAYI VIJAYAN PIC IN PJ ARMY FACEBOOK PAGE

പി. ജയരാജൻ മാറി പിണറായി വന്നു; പി.ജെ ആർമി ഫേസ്ബുക്ക് പേജിന്‍റെ പ്രൊഫൈൽ ചിത്രം മാറ്റി

ക്യാപ്റ്റനെന്ന അടിക്കുറിപ്പ് ഉള്ള പിണറായി വിജയന്റെ താണ് പുതിയ പ്രൊഫൈൽ ചിത്രം . എന്നാൽ പ്രൊഫൈൽ കവർചിത്രം പി ജയരാജന്റെ തന്നെയാണ്.

News18 Malayalam | news18-malayalam
Updated: March 7, 2021, 6:03 PM IST
പി. ജയരാജൻ മാറി പിണറായി വന്നു; പി.ജെ ആർമി ഫേസ്ബുക്ക് പേജിന്‍റെ പ്രൊഫൈൽ ചിത്രം മാറ്റി
p jayarajan
  • Share this:
കണ്ണൂർ: പി. ജെ ആർമി എന്ന ഫേസ്ബുക്ക് പേജിന്‍റെ പ്രൊഫൈൽ ചിത്രത്തിൽ നിന്ന് പി. ജയരാജന്റെ ചിത്രം മാറ്റി, പകരം പിണാറായി വിജയന്‍റെ ചിത്രം ചേർത്തു. ക്യാപ്റ്റൻ എന്ന അടിക്കുറുപ്പോടെ മുഖ്യമന്ത്രിയുടെ ചിത്രം ചേർത്തത്. സി പി എം സംസ്ഥാന സമിതി അംഗം പി ജയരാജന് സീറ്റു നൽകാത്തതിൽ പ്രതിഷേധങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപിച്ചതിനിടയിലാണ് പേജിൻറെ ചിത്രം മാറ്റിയത്. ക്യാപ്റ്റനെന്ന അടിക്കുറിപ്പ് ഉള്ള പിണറായി വിജയന്റെ താണ് പുതിയ പ്രൊഫൈൽ ചിത്രം . എന്നാൽ പ്രൊഫൈൽ കവർചിത്രം പി ജയരാജന്റെ തന്നെയാണ്.

പി ജയരാജനെ സ്ഥാനാർഥിയാക്കാത്തതിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് കണ്ണൂർ ജില്ലയിൽ ഉയർന്നത്. ഇതിന്‍റെ പ്രതിഫലം സോഷ്യൽ മീഡിയയിലും ഉണ്ടായി. ഏറെ കാലമായി പി ജയരാജനെ അനുകൂലിച്ച് പോസ്റ്റുകളിടുന്ന പി ജെ ആർമി എന്ന ഫേസ്ബുക്ക് പേജിലും പ്രതിഷേധ ഇരമ്പി. ഇതോടെ പി ജയരാജൻ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇത്തരം പ്രചാരണങ്ങളിൽനിന്ന് പാർട്ടി ബന്ധുക്കൾ വിട്ടു നിൽക്കണമെന്നായിരുന്നു പി ജയരാജൻ ആവശ്യപ്പെട്ടത്.

പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം

നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങൾ നടന്ന് വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

Also Read- Assembly Election 2021 | രണ്ട് ടേം നിബന്ധന; അര ഡസനോളം സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിൽ സി.പി.എം അണികൾ

ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാർട്ടി ശത്രുക്കൾ പാർട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ ഇകഴ്ത്തി കാണാനും ശ്രമം നടക്കുന്നതായാണ് തിരിച്ചറിയേണ്ടത്. എൽ.ഡി.എഫിന്റെ തുടർ ഭരണം ഉറപ്പുവരുത്തേണ്ട സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാർട്ടി ശത്രുക്കൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. ഞാൻ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുന്നത്.അങ്ങനെ തീരുമാനിക്കപ്പെടുന്ന എൽഡിഎഫിൻ്റെ മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ എന്നെയും പാർട്ടിയെയും സ്നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

പിജെ ആർമി എന്ന പേരിൽ എൻ്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്.

P Jayarajan, Pinarayi vijayan, PJ Army Facebook page, CPM, Kannur
Published by: Anuraj GR
First published: March 7, 2021, 5:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories