ഇന്റർഫേസ് /വാർത്ത /Kerala / P. Jayarajan| ചെറിയാൻ ഫിലിപ്പ് വേണ്ടെന്നു വച്ച ഖാദി ബോർഡിൽ പി. ജയരാജനെ വൈസ് ചെയർമാനാക്കാൻ CPM

P. Jayarajan| ചെറിയാൻ ഫിലിപ്പ് വേണ്ടെന്നു വച്ച ഖാദി ബോർഡിൽ പി. ജയരാജനെ വൈസ് ചെയർമാനാക്കാൻ CPM

പി ജയരാജൻ

പി ജയരാജൻ

ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത്  ശോഭനാ ജോർജ് ആയിരുന്നു ഖാദി ബോർഡിൻറെ വൈസ് ചെയർപേഴ്സൺ.

  • Share this:

തിരുവനന്തപുരം: സിപിഎം  കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ (P. Jayarajan) ഖാദി ബോർഡ് (Khadi Board) വൈസ് ചെയർമാനാകും. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ (P. Sreeramakrishnan) നോർക്ക റൂട്ട്സ് (NORKA Roots) വൈസ് ചെയർമാൻ ആക്കാനാണ് സിപിഎം (CPM) തീരുമാനം. ശോഭനാ ജോർജ് ആണ് ഔഷധിയുടെ (Aushadhi) വൈസ് ചെയർപേഴ്സൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആണ്  ബോർഡ് കോർപ്പറേഷൻ അധ്യക്ഷൻമാരെ തീരുമാനിച്ചത്.

സംസ്ഥാന സമിതി അംഗവും സിപിഎമ്മിന്റെ പ്രധാന നേതാക്കളിൽ ഒരാളുമായ പി ജയരാജന് സിപിഎം  നൽകുന്നത് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനമാണ്. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത്  ശോഭനാ ജോർജ് ആയിരുന്നു ഖാദി ബോർഡിൻറെ വൈസ് ചെയർപേഴ്സൺ.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഇത്തവണ സിപിഎം സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിനെ ഈ പദവിയിലേക്ക് തീരുമാനിക്കുകയും സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു.  എന്നാൽ അപ്രധാന പദവിയിൽ, തന്നെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന  വിലയിരുത്തൽ അടിസ്ഥാനത്തിൽ ചെറിയാൻ പദവി ഏറ്റെടുത്തില്ല. പിന്നാലെ കോൺഗ്രസിലേക്ക് തിരിച്ചുപോവുകയും ചെയ്തു.

Also Read-വഖഫ് ബോര്‍ഡ്: വര്‍ഗ്ഗീയ വിഷം ചീറ്റാന്‍ ചില തീവ്രചിന്തകര്‍ ശ്രമിക്കുന്നു: കെ.ടി ജലീല്‍

ചെറിയാൻ ഫിലിപ്പ് ഉപേക്ഷിച്ച്  പദവിയിലേക്കാണ് പി.ജയരാജനെ തീരുമാനിച്ചത് എന്നതാണ് ശ്രദ്ധേയം. ഇതോടെ ജയരാജൻ പ്രവർത്തനകേന്ദ്രം കണ്ണൂരിൽനിന്ന്  തിരുവനന്തപുരത്തേക്ക് മാറ്റേണ്ടിയും വരും. സംസ്ഥാന സമിതി അംഗവും കാസർഗോഡ് എംപിയുമായിരുന്ന ടി.ഗോവിന്ദൻ നേരത്തേ ഖാദി ബോർഡ് വൈസ് ചെയർമാൻ ആയിരുന്നു.

മറ്റൊരു സംസ്ഥാന സമിതി അംഗമായ പി.ശ്രീരാമകൃഷ്ണനെ നോർക്കയുടെ ഉപാധ്യക്ഷനായാണ് നിയമിക്കുന്നത്. 'കെഎസ്എഫ്ഇയിലേക്ക് കെ.വരദരാജനെയാണ് പരിഗണിക്കുന്നത്. വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് മുൻ എംഎൽഎ കെ.കെ.ലതികയെ പരിഗണിക്കുന്നതായാണ് സൂചന. കോൺഗ്രസ് വിട്ടു വന്നവരെയും ബോർഡ് - കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാൻ ഇടയുണ്ട്.

First published:

Tags: Cherian Philip, Cpm, Khadi board, P Jayarajan