വടകരയില്‍ എല്‍.ഡി.എഫ്; ജയരാജന്റെ ജയം പ്രവചിച്ച് കൈരളി ന്യൂസ്-സി.ഇ.എസ് സര്‍വെ
വടകരയില്‍ എല്‍.ഡി.എഫ്; ജയരാജന്റെ ജയം പ്രവചിച്ച് കൈരളി ന്യൂസ്-സി.ഇ.എസ് സര്‍വെ
യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ. മുരളീധരന് 44.5 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് 7.1 ശതമാനം വോട്ടും ലഭിക്കും. കാസര്‍കോട് മണ്ഡലത്തിലും ഇടതു സ്ഥാനാര്‍ഥിയായ സതീഷ് ചന്ദ്രന് വിജയിക്കുമെന്നും സർവെ പറയുന്നു.
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥി പി.ജയരാജന്റെ വിജയം പ്രവചിച്ച് കൈരളി ന്യൂസ്-സി.ഇ.എസ് സര്‍വെ. 47.1 ശതമാനം വോട്ടു നേടി ജയരാജന് വിജയിക്കുമെന്നാണ് സര്‍വെ പറയുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ. മുരളീധരന് 44.5 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് 7.1 ശതമാനം വോട്ടും ലഭിക്കും. കാസര്‍കോട് മണ്ഡലത്തിലും ഇടതു സ്ഥാനാര്‍ഥിയായ സതീഷ് ചന്ദ്രന് വിജയിക്കും.
വടകരയില്‍ കെ. മുരളീധരന് ജയിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന മിക്ക സര്‍വെകളുടെയും കണ്ടെത്തല്‍. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാണ് കൈരളി ന്യൂസ്-സി.ഇ.എസ് സര്‍വെയുടെ കണ്ടെത്തൽ.
കാസര്‍കോട് മണ്ഡലത്തില്‍ 41.7 ശതമാനം വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തുമെന്നാണ് കൈരളി ന്യൂസ് സര്‍വെ പറയുന്നത്. 1600 മുതല്‍ 17000 വരെ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും സര്‍വെ വ്യക്തമാക്കുന്നു. 20 മണ്ഡലങ്ങളിലെ 80 നിയമസഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട 12000 പേര് സര്‍വെയില്‍ പങ്കെടുത്തെന്നും ചാനല്‍ അവകാശപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.