മലപ്പുറം: പിണറായി വിജയന്(Pinarayi Vijayan) സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് (P K Abdu Rabb)
ഉഴുന്നും, ചെറുപയറും, കടലയും വരെ സെഞ്ച്വറിയടിച്ചപ്പോള്‍ പച്ചക്കറിയും മോശമാക്കിയില്ല.മുരിങ്ങയും, വെണ്ടക്കയും, ബീന്‍സും വരെയിപ്പോള്‍ വെടിക്കെട്ട് ബാറ്റിംഗാണ്, സെഞ്ച്വറിയിലേക്കുള്ള കുതിപ്പിലാണ് അദ്ദേഹം പറഞ്ഞു.
വൈദ്യുതി ചാര്‍ജ്ജും, ബസ് ചാര്‍ജ്ജും,വാട്ടര്‍ ചാര്‍ജ്ജും ലോകനിലവാരത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണീ സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ അധിക നികുതി കുറക്കാന്‍ പറഞ്ഞപ്പോള്‍ കേള്‍ക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, വില കുറക്കുന്ന ആ പരിപാടി അതു ഞങ്ങള്‍ക്കില്ല.
വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല,കടലയും, പരിപ്പും, ഉഴുന്നുമൊക്കെ സര്‍ക്കാര്‍ കിറ്റിലൂടെ നല്കുന്നുണ്ടല്ലോ. സര്‍ക്കാര്‍ നല്കുന്ന കടലയും പരിപ്പും, ഉഴുന്നുമൊക്കെ സ്വര്‍ണ്ണം തൂക്കുന്ന പോലെ തൂക്കി ദിവസവും 3 ഗ്രാം വീതം ചെലവഴിച്ചാല്‍ തന്നെ ഒരു മാസത്തിനത് ധാരാളമാണ്. അടുത്ത കിറ്റില്‍ ഓരോ കോലുമിഠായി കൂടിനല്കുന്നതോടെ ജനത്തിന് സന്തോഷം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ഉഴുന്നും, ചെറുപയറും, കടലയും വരെ സെഞ്ച്വറിയടിച്ചപ്പോൾ പച്ചക്കറിയും മോശമാക്കിയില്ല. മുരിങ്ങയും, വെണ്ടക്കയും, ബീൻസും വരെയിപ്പോൾ വെടിക്കെട്ട് ബാറ്റിംഗാണ്, സെഞ്ച്വറിയിലേക്കുള്ള കുതിപ്പിലാണ്. ഇതൊന്നും വിലക്കയറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, നമ്മുടെ നാട്ടിനെ യൂറോപ്പ് പോലെയാക്കുമെന്ന് LDF ജനങ്ങൾക്ക് തന്ന ഉറപ്പാണ്.
അതാണ് യാഥാർത്ഥ്യമാകുന്നത്. വൈദ്യുതി ചാർജ്ജും, ബസ് ചാർജ്ജും, വാട്ടർ ചാർജ്ജും ലോകനിലവാരത്തിലാക്കാനുള്ള
തയ്യാറെടുപ്പിലാണീ സർക്കാർ. പെട്രോൾ, ഡീസൽ അധിക നികുതി കുറക്കാൻ പറഞ്ഞപ്പോൾ കേൾക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, വില കുറക്കുന്ന ആ പരിപാടി അതു ഞങ്ങൾക്കില്ല.
വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല,കടലയും, പരിപ്പും, ഉഴുന്നുമൊക്കെ സർക്കാർ കിറ്റിലൂടെ നൽകുന്നുണ്ടല്ലോ. സർക്കാർ നൽകുന്ന കടലയും പരിപ്പും, ഉഴുന്നുമൊക്കെ സ്വർണ്ണം തൂക്കുന്ന പോലെ തൂക്കി ദിവസവും 3 ഗ്രാം വീതം ചെലവഴിച്ചാൽ തന്നെ ഒരു മാസത്തിനത് ധാരാളമാണ്. അടുത്ത കിറ്റിൽ ഓരോ കോലുമിഠായി കൂടി നൽകുന്നതോടെ ജനത്തിന് സന്തോഷം.അടുത്തൊന്നും തെരഞ്ഞെടുപ്പില്ലല്ലോ.
Anupama Baby Missing | കുഞ്ഞിനെ രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കും; ശിശുക്ഷേമസമിതി പ്രതിനിധികളും പൊലീസും ഹൈദരാബാദില്‍
ദത്തു വിവാദത്തിൽപ്പെട്ട കുഞ്ഞിനെ തിരികെ തിരുവനന്തപുരത്തെത്തിക്കാൻ സംസ്ഥാന ശിശുക്ഷേമ സമിതി പ്രതിനിധികൾ ഹൈദരാബാദിൽ എത്തി. കുഞ്ഞിനെ തിരികെ എത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി അനുവദിച്ച സമയപരിധി നാളെ കഴിയുന്ന സാഹചര്യത്തിലാണിത്. വൈകാതെ കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് അനുപമ. അതേ സമയം കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സി ഡബ്ല്യു സി കുടുംബ കോടതിയോട് 10 ദിവസത്തെ സാവകാശം തേടി. കേസ് ഈ മാസം മുപ്പതിന് കോടതി വീണ്ടും പരിഗണിക്കും.
ഡിഎൻഎ പരിശോധന നടത്തുംവരെ കുഞ്ഞിൻ്റെ സംരക്ഷണം ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കായിരിക്കും. ഡിഎൻഎ പരിശോധനയ്ക്കു വേണ്ട ക്രമീകരണങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഒരുക്കും. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് ഇപ്പോൾ ആശങ്കയില്ലെന്ന് അനുപമ പറഞ്ഞു. നേരത്തേ ഇക്കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷൻ അടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എങ്കിലും കുഞ്ഞിനെ എവിടെ താമസിപ്പിക്കണമെന്ന കാര്യത്തിൽ കൃത്യമായ നിർദേശം നൽകുമെന്നും അനുപമ പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസത്തെ സാവകാശമാണ് സി ഡബ്ലു സി കുടുംബ കോടതിയോട് ആവശ്യപ്പെട്ടത്. അന്വേഷണ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച കോടതി സി ഡബ്ല്യുഡിയെ അഭിനന്ദിക്കുകയും ചെയ്തു. ഇതേ രീതിയിൽ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് നിർദേശം.
ദത്തു നൽകൽ ലൈസൻസിൻ്റെ ഒറിജിനൽ ഹാജരാക്കാത്തതിനാണ് സംസ്ഥാന ശിശുക്ഷേമ സമിതിയെ ഇന്നു കോടതി വിമർശിച്ചത്. സ്റ്റേറ്റ് അഡോപ്ഷൻ റെഗുലേറ്ററി അതോറിറ്റി അഫിലിയേഷൻ ലൈസൻസ് 2016ൽ അവസാനിച്ചിരുന്നു. ഇതിൻ്റെ പുതുക്കിയ ഒറിജിനൽ രേഖ സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.