'തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ വിധി നടപ്പാക്കേണ്ടതില്ല'
News18 Malayalam
Updated: November 25, 2018, 7:16 PM IST

- News18 Malayalam
- Last Updated: November 25, 2018, 7:16 PM IST
മഞ്ചേശ്വരം: വിവാദ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ മുസ്ലീം ലീഗിലെ പി.കെ ബഷീർ എം.എൽ.എ സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ രംഗത്ത്. ശബരിമല യുവതി പ്രവേശനം, കെ.എം ഷാജി അയോഗ്യനാക്കിയ കോടതി വിധി എന്നിവ പരാമർശിച്ചാണ് പി.കെ ബഷീർ ജഡ്ജിമാർക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ലെന്ന് പി.കെ ബഷീര്‍ മഞ്ചേശ്വരത്ത് പറഞ്ഞു. ജഡ്ജിമാർ ഓരോ വിധി പുറപ്പെടുവിക്കുമ്പോൾ അതിനെതിരായ അഭിപ്രായം പ്രകടിപ്പിക്കണം. അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് ഇത്തരം വിധികൾ വരുന്നതെന്നും സ്വതസിദ്ധമായ ഭാഷയിൽ ബഷീർ പറഞ്ഞു.
'കോണ്‍ഗ്രസ് ജുഡീഷറിയെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു' അഴീക്കോട് എംഎല്‍എ സ്ഥാനത്തുനിന്നും കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് പിന്നിൽ കള്ളക്കളിയുണ്ടെന്നും പി.കെ ബഷീര്‍ ആരോപിച്ചു. ആ കള്ളക്കളി ലീഗ് പുറത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് യാത്രയുടെ ഉദ്ഘാടന വേദിയിലായിരുന്നു പി.കെ ബഷീറിന്റെ വിവാദ പ്രസംഗം.
'കോണ്‍ഗ്രസ് ജുഡീഷറിയെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു'