• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആത്മാഭിമാനമുണ്ടെങ്കില്‍ ജലീല്‍ രാജിവയ്ക്കണം:പി കെ ഫിറോസ്

ആത്മാഭിമാനമുണ്ടെങ്കില്‍ ജലീല്‍ രാജിവയ്ക്കണം:പി കെ ഫിറോസ്

news18

news18

  • Share this:
    കൊച്ചി : ആത്മാഭിമാനമുണ്ടെങ്കില്‍ ജലീല്‍ രാജി വയ്ക്കണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റിയൂട്ടറി ബോഡി ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുവായ അബീദിന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയതിനെ മന്ത്രി ന്യായീകരിച്ചത്. എന്നാല്‍ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി ജലീലിന്റെ വാദങ്ങള്‍ തള്ളിയായിരുന്നു യൂത്ത് ലീഗ് നേതാവിന്റെ പ്രതികരണം.

    ആചാരങ്ങളില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല;സ്ത്രീകളുടെ മൗലികാവകാശം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

    പിന്നോക്ക ക്ഷേമ ധനകാര്യ കോര്‍പ്പേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡത്തിലെ ഭേദഗതി സര്‍ക്കാര്‍ അംഗീകരിക്കും മുമ്പ് കോര്‍പ്പറേഷന്‍ വിജ്ഞാപനം ഇറക്കിയതെന്നും ആരോപിച്ച ഫിറോസ്, മന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്നും വ്യക്തമാക്കി. അതേസമയം വിവാദം സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ചയാകാമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യത്തിന് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം പുറത്തു കൊണ്ട് വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

    ശബരിമല: കോടതിയലക്ഷ്യ ഹർജികൾക്ക് അനുമതിയില്ല

    അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ കെ.ടി അദീബ് സമർപ്പിച്ച രാജി സ്വീകരിക്കാൻ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. രാജിക്കത്ത് തുടർ നടപടികൾക്കായി സർക്കാരിന് കൈമാറിയിട്ടുണ്ട്.

    First published: