നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഉണ്ടയില്ലാ വെടി കൊണ്ട ലെ കൊച്ചാപ്പ... ജലീലിനെതിരെ ഫിറോസിന്‍റെ ട്രോൾ

    ഉണ്ടയില്ലാ വെടി കൊണ്ട ലെ കൊച്ചാപ്പ... ജലീലിനെതിരെ ഫിറോസിന്‍റെ ട്രോൾ

    news18

    news18

    • Last Updated :
    • Share this:
      കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധു കെ.ടി അദീബ് രാജിവച്ചതോടെ മന്ത്രിക്കെതിരെ ട്രോളുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. 'ഉണ്ടയില്ലാ വെടി കൊണ്ട ലെ കൊച്ചാപ്പ'- എന്നു പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്കിൽ പി.കെ ഫിറോസിന്‍റെ ട്രോൾ. ഒപ്പം കിലുക്കം സിനിമയിൽ വെടിയേറ്റ് ആശുപത്രിയിലാകുന്ന ഫോട്ടോഗ്രാഫർ നിശ്ചലിന്‍റെ ചിത്രവുമുണ്ട്. ബന്ധുവിനെ ഡെപ്യൂട്ടേഷന്‍ തസ്തികയിലേക്ക് നിയമിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസായിരുന്നു. എന്നാല്‍ അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമുണ്ടായിട്ടില്ലെന്നും മതിയായ യോഗ്യതകള്‍ ഉണ്ടെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഫിറോസിന്‍റെ ആരോപണം ഉണ്ടയില്ലാ വെടിയാണെന്നും ജലീൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ.ടി അദീപ് രാജിവെച്ചയുടൻ ഇത്തരത്തിലൊരു ട്രോളുമായി യൂത്ത് ലീഗ് നേതാവ് രംഗത്തെത്തിയത്.

      മന്ത്രിക്കെതിരെ ബന്ധുനിയമന വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് അദീബ് ഇന്ന് രാജിവെച്ചത്. ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നും മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോര്‍പറേഷന്‍ എം.ഡിക്ക് അദീബ് നല്‍കിയ കത്തിന്റെ പകര്‍പ്പ് ന്യൂസ് 18 പുറത്തുവിട്ടിരുന്നു.
      First published:
      )}