ഗൾഫിലെ സ്വന്തക്കാർക്ക് വേണ്ടി കെഎംസിസിയെ വിളിക്കേണ്ടി വരുമോ? കെ.ടി ജലീലിനെ ട്രോളി കുഞ്ഞാലിക്കുട്ടി

അന്നന്ന് സംഭവിച്ചതെല്ലാം കലക്ട് ചെയ്ത് വൈകീട്ട് പത്രസമ്മേളനം നടത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഇന്നതൊക്കെയുണ്ടെന്ന് പറയലല്ല.

News18 Malayalam | news18-malayalam
Updated: June 24, 2020, 4:31 PM IST
ഗൾഫിലെ സ്വന്തക്കാർക്ക് വേണ്ടി കെഎംസിസിയെ വിളിക്കേണ്ടി വരുമോ? കെ.ടി ജലീലിനെ ട്രോളി കുഞ്ഞാലിക്കുട്ടി
പി കെ കുഞ്ഞാലിക്കുട്ടി
  • Share this:
കോഴിക്കോട്:  പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഗള്‍ഫിലെ സുഹൃത്തിനെ വിളിച്ച മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി തങ്ങളുടെ സത്യാഗ്രഹസമരത്തില്‍ സംസാരിക്കവയൊണ് ജലീലിനെ പേരുപറയാതെ പരിഹസിച്ചത്.

കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം ഇങ്ങിനെ: പ്രവാസികള്‍ക്കെതിരെ സര്‍ക്കാര്‍ എടുത്ത തീരുമാനം പെട്ടെന്ന് പിന്‍വലിച്ച് തടിയൂരുകയാണ് നല്ല. ഒരു മന്ത്രി ചോദിച്ചില്ലേ...ഇന്റൊരു നാലാളുണ്ട് കൊണ്ടുവാരാന്‍ എന്താണ് വഴിയെന്ന് കെ.എം.സി.സി ഫ്‌ളൈറ്റുണ്ടോയെന്ന്.. കൈ.എം.സിസിയുടെ ഫ്‌ളൈറ്റ് വല്ലോം പോവുന്നുണ്ടോ.. അല്ലേം മറ്റാരുടേലും മതിയെന്ന. ഇതുപോലെ ചോദിക്കേണ്ടിവരും.- ഇതായിരുന്നു പരാമര്‍ശം.

TRENDING:അമ്മയുടെ ശരീരത്തിലെ കുട്ടികളുടെ ചിത്രം; ഭാവിയിൽ ലൈംഗീക അരാജകത്വം ഉൾപ്പെടെ സാധ്യതയെന്ന് മനോരോഗ വിദഗ്ധൻ [NEWS]മുഹമ്മദ് ഹഫീസ് അടക്കം പത്ത് പാക് താരങ്ങൾക്ക് COVID 19; ഇംഗ്ലണ്ട് പര്യടനം അനിശ്ചത്വത്തിൽ [NEWS]Rehana Fathima Viral Video | രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]
കഴിഞ്ഞ ദിവസം മന്ത്രി കെ.ടി ജലീല്‍ ഗള്‍ഫിലെ ശ്രീജിത്ത് എന്നയാളെ ഫോണില്‍ വിളിച്ച് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിനെക്കുറിച്ച് അന്വേഷിച്ച ഓഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. ആരാണ് ഗള്‍ഫില്‍ നിന്നും വിമാനം ചാര്‍ട്ട് ചെയ്യുന്നതെന്ന് ശ്രീജിത്തിനോട് ചോദിച്ചപ്പോള്‍ എംബസിയും കെ.എം.സി.സിയുമെന്ന് മറുപടി നല്‍കി. എ.പി വിഭാഗക്കാര്‍ ആരെങ്കിലും ചാര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അറിയിക്കണമെന്നും നാട്ടുകാരായ ചിലര്‍ക്ക് നാട്ടിലേക്ക് വരാനാണെന്നും മന്ത്രി ജലീല്‍ ഫോണില്‍ പറയുന്നുണ്ട്. ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ മന്ത്രിക്കെതിരെ നിരവധി ട്രോളുകളുമിറങ്ങി. ഇത് സൂചിപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം.

മുഖ്യമന്ത്രിക്കെതിരെയും കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനമുണ്ടായി. പ്രതിപക്ഷം സമരം ചെയ്ത് വെറുതെയിരിക്കുകയല്ല, നൂറ് വിമാനങ്ങളാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് സര്‍വ്വീസ് നടത്തിയത്. ഇപ്പോള്‍ വെറുതെയിരിക്കുന്നവര്‍ ഒരു കൂട്ടര്‍ മാത്രം. അത് ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാറാണ്.

അന്നന്ന് സംഭവിച്ചതെല്ലാം കലക്ട് ചെയ്ത് വൈകീട്ട് പത്രസമ്മേളനം നടത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഇന്നതൊക്കെയുണ്ടെന്ന് പറയലല്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എമര്‍ജന്‍സി സാഹചര്യം നന്നായി കൈകാര്യം ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
First published: June 24, 2020, 4:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading