എതിര്‍പ്പുകള്‍ക്ക് പുല്ലുവില : പാര്‍ട്ടി യോഗങ്ങളില്‍ സജീവമായി പി കെ ശശി

പി കെ ശശി

പി കെ ശശി

 • Share this:
  പാലക്കാട് : സിപിഎമ്മിനുള്ളിലെ എതിര്‍പ്പുകള്‍ അവഗണിച്ച് പാര്‍ട്ടി യോഗങ്ങളില്‍ സജീവമായി പി കെ ശശി എംഎല്‍എ. പാര്‍ട്ടി നടത്തുന്ന കാല്‍നട പ്രചരണ ജാഥയുടെ ക്യാപ്റ്റനായി പി കെ ശശിയെ നിയമിച്ചതിനെതിരെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നുവെങ്കിലും ഇതെല്ലാം മറികടന്ന് ജാഥയുടെ മുന്നൊരുക്ക യോഗങ്ങളില്‍ സജീവമായിരിക്കുകയാണ് എംഎല്‍എ.

  ശബരിമല കേസിൽ ദേവസ്വം ബോർഡിൽ ആശയകുഴപ്പം

  ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡനപരാതിയില്‍ പി കെ ശശിക്കെതിരെ കര്‍ശന നടപടിയുണ്ടാകും എന്നാണ് നേതൃത്വം വ്യക്തമാക്കിയിരുന്നത്. ലൈംഗിക ആരോപണം നേരിടുന്ന എംഎല്‍എയെ പാര്‍ട്ടി ജാഥയില്‍ ക്യാപ്റ്റന്‍ ആക്കരുതെന്ന് സിപിഎം ജില്ലാകമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കള്‍ തന്നെയാണ് ആവശ്യപ്പെട്ടത്.എന്നാല്‍ പാര്‍ട്ടിയ്ക്കുള്ളിലെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ, പി കെ ശശിയ്ക്ക് ചുമതല നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഇതേ തുടര്‍ന്ന് അടുത്തമാസം നടക്കാനിരിക്കുന്ന ജാഥയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ് പി കെ ശശി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചെര്‍പ്പുളശ്ശേരിയില്‍ നടന്ന ഏരിയാ കമ്മറ്റി യോഗത്തിലും ഷൊര്‍ണൂര്‍ മണ്ഡലത്തിലെ നേതൃയോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.ജാഥാക്യാപ്റ്റനെ ചൊല്ലി യോഗത്തില്‍ എതിര്‍ സ്വരമുയര്‍ന്നെങ്കിലും ചര്‍ച്ച ചെയ്യേണ്ട വേദിയല്ലെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്.

  കോന്തലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരമെന്ന് തന്ത്രി കരുതരുത്: മുഖ്യമന്ത്രി

  ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിക്ക് ശേഷം ശശി പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗമാണ് ഇന്നലെ നടന്നത്. നേരത്തെ പികെ ശശിയോടുളള എതിര്‍പ്പ് പ്രകടിപ്പിച്ച് വിട്ടുനിന്ന ഭൂരിഭാഗം അംഗങ്ങളും ഇത്തവണ യോഗത്തിനെത്തി. ഇതിന് പുറമെ പി കെ ശശിയ്‌ക്കെതിരെ പാര്‍ട്ടിതല അന്വേഷണം നടത്തുന്ന മന്ത്രി എ.കെ. ബാലനുമായും ശശി വേദി പങ്കിടുന്നുണ്ട്. ഇതിനെതിരെയും ശക്തമായ വിമര്‍ശനമാണുയര്‍ന്നിട്ടുള്ളത്.

  First published:
  )}