HOME /NEWS /Kerala / 'മുഖ്യമന്ത്രി പെരിയയിൽ എത്തിയാൽ അപമാനിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം': പി കരുണാകരന്‍ എംപി

'മുഖ്യമന്ത്രി പെരിയയിൽ എത്തിയാൽ അപമാനിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം': പി കരുണാകരന്‍ എംപി

p karunakaran

p karunakaran

പെരിയയില്‍ കോണ്‍ഗ്രസ് വ്യാപക അക്രമം നടത്തിയെന്ന് പി കരുണാകരന്‍ എംപി

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    കാസർകോഡ്: പെരിയയില്‍ കോണ്‍ഗ്രസ് വ്യാപക അക്രമം നടത്തിയെന്ന് പി കരുണാകരന്‍ എംപി. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചാല്‍ അപമാനിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കമെന്നും പി കരുണാകരന്‍ പെരിയയില്‍ പറഞ്ഞു.

    സിപിഎം ഓഫീസുകള്‍ വ്യാപകമായി തകര്‍ത്തു. പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം തുടരുകയാണെന്നും എം.പി പറഞ്ഞു. യൂത്ത് കോൺഗ്രസ്സുകാരുടെ കൊലപാതകത്തെ തുടർന്ന് ആക്രമിക്കപ്പെട്ട വീടുകളും പാർട്ടി ഓഫീസുകളും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു പി കരുണാകരന്‍ എംപി.

    Also read: 'കൊലക്കു പകരം കൊല പാർട്ടിയുടെ നയമല്ല': കോടിയേരി ബാലകൃഷ്ണൻ

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    രണ്ട് പേര്‍ കൊലചെയ്യപ്പെട്ട സ്ഥലത്ത് പോകുമ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് സന്ദര്‍ശിക്കാമെന്ന് തീരുമാനിച്ചത് പോലീസ് നിര്‍ദേശങ്ങളെ തുടര്‍ന്നാണ്. പോലീസ് നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം വൈകിച്ചതെന്നും പി കരുണാകരന്‍ എംപി പറഞ്ഞു.

    First published:

    Tags: Cpm, Kasargod Murder, Kodiyeri balakrishnan, Krupesh Kasargod, Periya Youth Congress Murder, കാസർകോഡ് ഇരട്ടക്കൊലപാതകം, കൃപേഷ്, കോടിയേരി ബാലകൃഷ്ണൻ, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, സിപിഎം