• HOME
 • »
 • NEWS
 • »
 • kerala
 • »
 • സഖാവ് പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്; പ്രിൻസിപ്പിൾ സെഷൻസ് കോടതി വിധി നാളെ

സഖാവ് പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്; പ്രിൻസിപ്പിൾ സെഷൻസ് കോടതി വിധി നാളെ

സിപിഎമ്മിലെ വിഭാഗീയതയാണ് പ്രതിമ തകർത്തതിനു പിന്നിലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

cpm

cpm

 • Share this:
  ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിലെ സഖാവ് കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ വിധി നാളെ.  ആലപ്പുഴ പ്രിൻസിപ്പിൾ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. സംഭവം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്.

  2013 ഒക്ടോബർ 31ന് പുലർച്ചെ 1.30 നാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണർകാട്ടുള്ള സ.പി കൃഷ്ണപിള്ള സ്മാരകവും അതിനോട് ചേർന്നുള്ള പ്രതിമയും തകർക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ്‌ സ്ഥാപകനായിരുന്ന കൃഷ്ണപിള്ള അവസാന നാളുകൾ ചിലവഴിച്ചത് കണ്ണർകാട് ചെല്ലിക്കണ്ടത് വീട്ടിൽ ആയിരുന്നു. അവിടെ വെച്ചാണ് പാമ്പ് കടിയേറ്റു മരിക്കുന്നത്. അത് പിന്നീട് സിപിഎം ഏറ്റെടുക്കുകയും സ്മാരകമാക്കുകയുമായിരുന്നു.

  ആദ്യം കേസ് അന്വേഷണം അന്വേഷിച്ചത് ലോക്കൽ പൊലീസ് ആയിരുന്നു. അതിനുശേഷം ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തി. സിപിഎമ്മിലെ വിഭാഗീയതയാണ് പ്രതിമ തകർത്തതിനു പിന്നിലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

  സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞ് 2014 നവംബർ 22 ന് സിപിഎം പ്രവർത്തകരെ പ്രതിയാക്കി റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തു. വി. എസ് അച്യുതാന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന മുൻ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാവും കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന ലതീഷ് ബി ചന്ദ്രന്നാണ് ഒന്നാം പ്രതി.  കണ്ണർകാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്ന പി. സാബുവാണ് രണ്ടാംപ്രതി.  സിപിഎം അംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരും പ്രതികളായിരുന്നു.

  പ്രതികൾ ആയ ഉടനെ സിപിഎം ൽ നിന്നും എല്ലാവരെയും പുറത്താക്കി. പ്രതികൾ സ്വന്തമായി കേസ് നടത്തി. മുതിർന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ് ടികെ പളനി അടക്കം പ്രതികൾക്കെതിരെ മൊഴി നൽകിയത് സിപിഎം ൽ വലിയ ചർച്ച ആയിരുന്നു. ഒന്നാം പ്രതി ലതീഷ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യാവുമായി ഹൈക്കോടതിയിൽ ഹർജി നൽകി. കോടതി അന്നത്തെ ഡിജിപി സെന്കുമാറിനോട് നേരിട്ട് റിപ്പോർട് തേടി. പുതിയ ഒരു അന്വേഷണ സംഘത്തെ സെൻ കുമാർ കേസ് ഏൽപ്പിച്ചു.

  കേസിൽ ഇവരെ പ്രതിയാക്കി 2016 ഏപ്രിൽ 28 ന് കോടതിയിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകി. തുടർന്ന് ആലപ്പുഴ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടന്നു. 2019മാർച്ച്‌ 14 മുതലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൊത്തം 72 സാക്ഷികൾ ഉണ്ടായിരുന്നു. 59 സാക്ഷികളെ പ്രോസിക്യൂഷൻ വിചാരണ നടത്തി.
  TRENDING:ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് പുതിയ ഇമോജി, അതും ഭക്ഷണത്തിന്റെ രൂപത്തിൽ; ട്വിങ്കിൾ ഖന്ന പൊളിയാണ്
  [PHOTO]
  ബെന്നി ബെഹ്നാന്റെ കത്ത് പരിഗണിച്ച് നരേന്ദ്ര മോദി തൂക്കുമരം വിധിച്ചാൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കം; മന്ത്രി കെടി ജലീൽ
  [PHOTO]
  Stuart Broad|ടെസ്റ്റിൽ ചരിത്ര നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്; ഇനി '500 ക്ലബിൽ ' അംഗം
  [PHOTO]


  കൃഷ്ണപിള്ള സ്മാരകം തകർക്കുന്നതിന് ഒരു മണിക്കൂർ മുൻപ് തൊട്ടടുത്തെ കായിപ്പുറത്തുള്ള ഇന്ദിര ഗാന്ധിയുടെ പ്രതിമയും അക്രമിക്കപ്പെട്ടിരുന്നു. അത് ചെയ്തത് ഡിവൈഎഫ്ഐ പ്രവർത്തകരെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഈ കേസിൽ പ്രതികളെയെല്ലാം കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഈ കേസിലും ലതീഷായിരുന്നു ഒന്നാം പ്രതി .

  പ്രതികൾക്ക് പാർട്ടിയിൽ ഉണ്ടായിരുന്ന സ്ഥാനമാനങ്ങൾ നഷ്ടപെട്ടതിലുള്ള വിരോധം കൊണ്ടാണ് സ്മാരകം അക്രമിച്ചതെന്നായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. കേസിൽ അന്നത്തെ പ്രതിപക്ഷ നേതാവിരുന്ന വിഎസ് പ്രതികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രതികൾക്ക് എതിരായും നിന്നു.

  അതേസമയം കമ്മ്യൂണിസ്റ്റ് ആചാര്യൻ്റെ പ്രതിമ തകർത്ത സംഭവത്തിൽ പാർട്ടി തലത്തിൽ ഒരു അന്വേഷണം പോലുമുണ്ടായില്ല . അന്ന് തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയും ചെന്നിത്തല കെപിസിസി പ്രസിഡൻറുമായിരുന്നു.  സി പി എമ്മിലെ വിഭാഗീയതയാണ്  സ്മാരകം തകർത്തതിന് പിന്നിൽ എന്ന് ചെന്നിത്തല സ്മാരകം തകർത്തു മണിക്കൂറുകൾക്കകം കോഴിക്കോട് പ്രതികരിച്ചു. ദിവസങ്ങൾക്കുള്ളിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് എത്തി.

  കേസിൻ്റെ അടിസ്ഥാനത്തിൽ ലതീഷ് ഉൾപ്പടെയുള്ളവരെ പ്രാഥമിക അന്വേഷണം പോലും നടത്താതെ പാർട്ടി പുറത്താക്കി.തുടർന്ന് നടന്ന സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ കൃഷ്ണപിള്ള സംഭവത്തിൻ്റെ പേരിൽ സിബി ചന്ദ്രബാബു സി പി എം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്തേക്ക്. ഔദ്യോഗിക പക്ഷത്തിൻ്റെ വക്താവായ സജി ചെറിയാൻ തത്സ്ഥാനത്തെത്തി.

  പിന്നീട് കോടിയേരി പാർട്ടി സെക്രട്ടറിയായപ്പോൾ സ്മാരകം തകർത്തതിന് പിന്നിൽ ബിജെപി ബന്ധമുള്ള ക്രിമിനലുകൾ ആണെന്ന ഓഡിയോ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കോടിയേരിയുടെ നിർദ്ദേശാനുസരണം പാർട്ടി ജില്ലാ കമ്മറ്റിയും കഞ്ഞിക്കുഴി ഏരിയാ കമ്മറ്റിയും രഹസ്യാന്വേഷണം നടത്തി. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ സി പി എം നിഷേധിച്ചു.
  പാർട്ടി രഹസ്യ അന്വേഷണത്തെ സംബന്ധിച്ച് വി എസ് അച്യുതാനന്ദൻ കൊൽക്കത്ത പ്ലീനത്തിൽ സീതാറാം യച്ചൂരിയെ ധരിപ്പിച്ചു.

  പാർട്ടി വിഭാഗിയതായാണ് സ്മാരകം തകർത്തതെന്ന് ഒരു ഭാഗം വാദിക്കുമ്പോൾ വിഭാഗിയതയെന്ന് വരുത്തി തീർത്ത് വി എസ് പക്ഷത്തെ തകർക്കാനായി ഔദ്യോഗിക പക്ഷം സ്മാരകം തകർത്ത സംഭവത്തെ ഉപയോഗിക്കുകയായിരുന്നുവെന്നും വാദം ഉയരുന്നുണ്ട്. ഏതായാലും നീണ്ട 7 വർഷങ്ങൾക്ക് ശേഷം ആലപ്പുഴ പ്രിൻസിപ്പിൾ സെഷൻസ് കോടതി നാളെ കേസിൽ വിധി പറയുകയാണ്.
  Published by:Gowthamy GG
  First published: