കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ എന്തിന് പോയി എന്തിന് മടങ്ങിവന്നു; ചോദ്യമുയര്‍ത്തി പി എം സാദിഖലി

പി.കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് പി.കെ ഫിറോസും നജീബ് കാന്തപുരവും രംഗത്തുവന്നു.

പി എം സാദിഖലി, പി കെ കുഞ്ഞാലിക്കുട്ടി

പി എം സാദിഖലി, പി കെ കുഞ്ഞാലിക്കുട്ടി

  • Share this:
കോഴിക്കോട്: മുസ്ലിം ലീഗ് ഭാരവാഹി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി ഉയര്‍ത്തിയത് രൂക്ഷമായ വിമര്‍ശനങ്ങള്‍. മുസ്ലിം ലീഗിന്റെ ഉടമസ്ഥാവകാശം ഏതെങ്കിലും വ്യക്തി ഏറ്റെടുക്കേണ്ടതില്ലെന്നും ബാഫഖി തങ്ങളും സീതി സാഹിബും പടുത്തുയര്‍ത്തിയ പാര്‍ട്ടിയാണിതെന്നും സാദിഖലി പറഞ്ഞു. അക്കാലം മുതല്‍ക്ക് തന്നെ പാര്‍ട്ടിക്കൊപ്പം ജനങ്ങളുണ്ട്. ഇപ്പോഴുള്ളവര്‍ അതിലേക്ക് ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല. അതിനാല്‍ അവകാശിയായി ആരും വരേണ്ടതില്ലെന്നും സാദിഖലി പറഞ്ഞു.

"കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നതുകൊണ്ടാണ് മുസ്ലിം ലീഗിന് തിരിച്ചടിയുണ്ടായതെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവെച്ച് ഡല്‍ഹിയിലേക്ക് പോയത് എന്തിനാണെന്ന് വ്യക്തമാക്കണം. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയത് എന്തിനാണെന്നും ജനങ്ങളോട് പറയണം. പോയതിന്റെ ലക്ഷ്യം പൂര്‍ത്തിയായോ?". ചെറുപ്പക്കാരുടെ ഇടയിലുള്ള ഇത്തരം ചോദ്യങ്ങള്‍ അഭിസംബോധന ചെയ്യാതെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാകില്ലെന്നും സാദിഖലി പറഞ്ഞു.

Also Read-'മാനസയുടെ മരണം വേദനിപ്പിച്ചു'; മലപ്പുറത്ത് യുവാവ് കുറിപ്പ് എഴുതിവെച്ച് വീടിനകത്ത് തൂങ്ങിമരിച്ചു

കെ.എം ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനമയുര്‍ത്തി. പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എം.പി സ്ഥാനം രാജിവെക്കരുതെന്ന് നേതാക്കളോട് നിരന്തരം പറഞ്ഞിരുന്നുവെന്നും പക്ഷെ എല്ലാവരും അവഗണിച്ചുവെന്നും കെ.എം ഷാജി പറഞ്ഞു. പാര്‍ട്ടി ഭാരവാഹി യോഗം വിളിക്കാതെയാണ് കുഞ്ഞാലിക്കുട്ടി തിരിച്ചുവരാനുള്ള തീരുമാനമെടുത്തത്. പിണറായി വിജയനെതിരെ പല വിമര്‍ശനങ്ങളും ഞാന്‍ നടത്തിയത് പാര്‍ട്ടി പറഞ്ഞിട്ടാണ്. അതുകൊണ്ട് തന്നെ സിപിഎം തന്നെ ടാര്‍ജറ്റ് ചെയ്തിരുന്നു. എന്നിട്ടും തന്നെ അഴിക്കോട് മത്സരിപ്പിച്ച് പരാജയപ്പെടാനുള്ള ഒരു സാഹചര്യം ഒരുക്കിയതും ലീഗ് നേതൃത്വമാണെന്നും കെ.എം ഷാജി പറഞ്ഞു.

തൃശൂരില്‍ നിന്നുള്ള പാര്‍ട്ടി സെക്രട്ടറി കെ.എസ് ഹംസയും കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. പാര്‍ട്ടിയിലെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലാതെയാണ് നടക്കുന്നത്. പാര്‍ട്ടി പത്രമായ ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഇടമായി മാറി. പാര്‍ട്ടി പ്രസിഡന്റിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെയും ഹംസ ചോദ്യം ചെയ്തു.

Also Read-'കേന്ദ്ര പദ്ധതിയാണ് തുറക്കാന്‍ പറയാന്‍ ഞങ്ങള്‍ക്കേ അവകാശമുള്ളൂ എന്നത് കേന്ദ്രമന്ത്രിയുടെ അനാവശ്യമായ വീരസ്യം പറച്ചില്‍'; എ എ റഹീം

അതേസമയം പി.കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് പി.കെ ഫിറോസും നജീബ് കാന്തപുരവും രംഗത്തുവന്നു. പാര്‍ട്ടിക്കായി ഏറെ ത്യാഗങ്ങള്‍ സഹിച്ച നേതാവാണ് കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിക്ക് പകരും ആര്‍ക്കാണ് പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയുള്ളത്. ഫണ്ട് എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് അറിയുമോയെന്നും ഫിറോസ് ചോദിച്ചു. പാര്‍ട്ടിയിലും പുറത്തും കുഞ്ഞാലിക്കുട്ടിയെ വേട്ടയാടുകയാണെന്നും ആരും അദ്ദേഹത്തെ സഹായിക്കാനില്ലെന്നും ഫിറോസ് പറഞ്ഞു. ചന്ദ്രികയില്‍ കള്ളപ്പണമെത്തിയിട്ടില്ലെന്നും ഇത് തനിക്ക് ബോധ്യമുണ്ടെന്നും നജീബ് കാന്തപുരവും പറഞ്ഞു.
Published by:Jayesh Krishnan
First published:
)}