HOME /NEWS /Kerala / മാവോയിസവും ഇസ്ലാമിക തീവ്രവാദവും; കൂടുതൽ വെളിപ്പെടുത്തലുമായി പി.മോഹനന്‍റെ ലേഖനം

മാവോയിസവും ഇസ്ലാമിക തീവ്രവാദവും; കൂടുതൽ വെളിപ്പെടുത്തലുമായി പി.മോഹനന്‍റെ ലേഖനം

p mohanan

p mohanan

എൻ.ഡി.എഫും പോപ്പുലർ ഫ്രണ്ടും മാവോയിസ്റ്റുകളുമായി സഹകരിക്കുന്നുണ്ടെന്നും എൻ ഡി എഫിന്‍റെ മനുഷ്യാവകാശ തൊഴിലാളി സംഘടനാ നേതാക്കൾ മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്നും പി. മോഹനൻ പറഞ്ഞു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കോഴിക്കോട്: മാവോയിസവും ഇസ്ലാമിക തീവ്രവാദവും സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പി.മോഹനന്‍റെ ലേഖനം. 1960 ൽ ഉയർന്നു വന്ന ഇടതുപക്ഷ തീവ്രവാദവുമായി മാവോയിസത്തിന് ബന്ധമില്ലെന്നും പി മോഹനൻ. ഒരു വർത്തമാന പത്രത്തിലെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിലാണ് പി.മോഹനന്‍റെ തുറന്നു പറച്ചിൽ.

    ഇന്ത്യയിൽ വിപ്ലവമുണ്ടാക്കാൻ ആഗോള ഭീകര സംഘടനകളുമായി മാവോയിസ്റ്റുകൾ സഹകരിക്കുന്നു. അൽ - ഖായിദ സാമ്രാജ്യത്യ വിരുദ്ധ പോരാട്ടമാണ് നടത്തുന്നതെന്നാണ് മാവോയിസ്റ്റ് നിലപാട്

    . എൻ.ഡി.എഫും പോപ്പുലർ ഫ്രണ്ടും മാവോയിസ്റ്റുകളുമായി സഹകരിക്കുന്നുണ്ടെന്നും എൻ ഡി എഫിന്‍റെ മനുഷ്യാവകാശ തൊഴിലാളി സംഘടനാ നേതാക്കൾ മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്നും പി. മോഹനൻ പറഞ്ഞു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; കൂടുതൽ അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യത

    അതേസമയം, തന്‍റെ പ്രസ്താവന എല്ലാ മുസ്ലിം സംഘടനകൾക്കും എതിരെയാണെന്ന് വരുത്തിത്തീർക്കാൻ ലീഗ് ശ്രമിച്ചെന്നും ബി.ജെ.പി പിന്തുണ വിചിത്രമാണെന്നും മോഹനൻ പറഞ്ഞു. തനിക്ക് വേണ്ടി ബി.ജെ.പി നടത്തുന്ന കാംപെയിൻ പരിഹാസ്യമാണ്.

    രാജ്യത്ത് ഏറ്റവും കൂടുതൽ ഭീകരപ്രവർത്തനം നടത്തിയത് സംഘപരിവാർ ആണെന്നും തനിക്കെതിരെ ബോംബെറിഞ്ഞവർ ആണ് സംഘപരിവാറുകാരെന്നും മോഹനൻ പറഞ്ഞു.

    First published:

    Tags: Maoist, Maoist attack, Maoist Case, Maoist encounter, Maoist encounter issue, Maoist Fight, Maoist issue, Maoist kerala