• HOME
  • »
  • NEWS
  • »
  • kerala
  • »
  • kk Rema and p mohanan | എളമരം കരീമിനെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ; രമ ഒറ്റുകാരിയെന്ന് പി മോഹനൻ

kk Rema and p mohanan | എളമരം കരീമിനെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ; രമ ഒറ്റുകാരിയെന്ന് പി മോഹനൻ

' മാണ്ടോടി കണ്ണൻ അടക്കമുള്ള രക്തസാക്ഷികളുടെ പാരമ്പര്യത്തെ ആർഎംപി കളംങ്കപ്പെടുത്തിയെന്നും പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിൻറെ പ്രതിഫലം തന്നെയാണ് രമയ്ക്ക് കിട്ടിയ എംഎൽഎ സ്ഥാനമെന്നും' പി മോഹനൻ ആരോപിച്ചു.

  • Last Updated :
  • Share this:
    ആർഎംപി നേതാവും എംഎൽഎ യുമായ ശ്രീ. കെകെ രമയ്ക്ക് എതിരെ എളമരം കരീം എംപി നടത്തിയ വിവാദപരമായ
    പരാമർശത്തെ പിന്തുണയ്ക്കുകയാണ് കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ. ' മാണ്ടോടി കണ്ണൻ അടക്കമുള്ള രക്തസാക്ഷികളുടെ പാരമ്പര്യത്തെ ആർഎംപി കളംങ്കപ്പെടുത്തിയെന്നും പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിൻറെ പ്രതിഫലം തന്നെയാണ് രമയ്ക്ക് കിട്ടിയ എംഎൽഎ സ്ഥാനമെന്നും' പി മോഹനൻ ആരോപിച്ചു.

    കോൺഗ്രസ് എല്ലായിപ്പോഴും ശ്രമിച്ചിരുന്നത് ഒഞ്ചിയത്തെ  സിപിഐഎം നെ തകർക്കാനായിരുന്നു. ആ ശ്രമങ്ങൾക്ക് മുന്നിൽ ഒറ്റുകാരിയായി നിന്നു കൊടുക്കുകയാണ് രമ ചെയ്തത്.
    എന്നാൽ സിപിഐഎം നെ ശിഥിലീകരിക്കാൻ കോൺഗ്രസ്സിന് സാധിച്ചിട്ടില്ല.

    പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിനുള്ള പാരിതോഷികമാണ് രമയുടെ എംഎൽഎ സ്ഥാനം എന്നും ആ സ്ഥാനം കിട്ടിയെന്ന് കരുതി അധികം അധികം അഹങ്കരിക്കെണ്ടെന്നായിരുന്നു എളമനം കരീം
    പറഞ്ഞത്. ദിവസങ്ങൾക്ക് മുൻപ് ഒഞ്ചിയത്ത് നടന്ന സിഎച്ച് അശോകൻ അനുസ്മരണത്തിൽ വെച്ചായിരുന്നു
    എളമനം കരീമിന്റെ വിവാദ പരാമർശം ഉണ്ടായത്. ടിപി വധക്കേസിലെ ഒമ്പതാം പ്രതിയായിരുന്നു സിഎച്ച് അശോകൻ.
    കൊന്നിട്ടും തീരാത്ത പകയാണ് സിപിഎം ന് എന്ന് എളമനം കരീമിന്റെ പ്രസ്താവനയോട് കെകെ രമ പ്രതികരിച്ചിരുന്നു.
    Published by:Amal Surendran
    First published: