• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാര്‍ട്ടി കോണ്‍ഗ്രസിന് സീതാറാം യെച്ചൂരിക്ക് കാർ ഏർപ്പാടാക്കിയത് താനല്ലെന്ന് പി മോഹനൻ; BJP നടത്തുന്നത് അപവാദ പ്രചരണം

പാര്‍ട്ടി കോണ്‍ഗ്രസിന് സീതാറാം യെച്ചൂരിക്ക് കാർ ഏർപ്പാടാക്കിയത് താനല്ലെന്ന് പി മോഹനൻ; BJP നടത്തുന്നത് അപവാദ പ്രചരണം

പാർട്ടി കോൺഗ്രസിന് വരുന്നവർക്ക് യാത്ര ചെയ്യാൻ കാർ ഏർപ്പാടാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം കോഴിക്കോട് ജില്ലാ സെക്രട്ടറിയായ തനിക്കല്ല.

  • Share this:
    കോഴിക്കോട്: സീതാറാം യെച്ചൂരിക്ക് (Sitaram Yechury)കാര്‍ ഏര്‍പ്പാടാക്കിയത് താനല്ലെന്ന് CPM കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് വാഹനം ഒരുക്കിയത്. സിദ്ദിഖ് പുത്തന്‍പുരയിലിലെ അറിയില്ലെന്നും പി.മോഹനന്‍ പറഞ്ഞു. പാർട്ടി കോൺഗ്രസിന് വരുന്നവർക്ക് യാത്ര ചെയ്യാൻ കാർ ഏർപ്പാടാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം കോഴിക്കോട് ജില്ലാ സെക്രട്ടറിയായ തനിക്കല്ല. കണ്ണൂർ ജില്ലാകമ്മിറ്റിയാണ് വാഹന സംവിധാനമൊരുക്കിയത്.

    അപവാദ പ്രചാരണമാണ് ബിജെപി നടത്തുന്നതെന്ന്  പി മോഹനൻ പറഞ്ഞു. കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹനം ഏര്‍പ്പെടുത്തി നല്‍കിയെന്ന പ്രചാരണം തെറ്റ്. ചുണ്ടയിൽ സിദ്ദീഖ് ആരാണെന്നറിയില്ല. താൻ കാറിന് വേണ്ടി അയാളെ വിളിച്ചോയെന്ന് അയാൾ പറയട്ടെയെന്നും മോഹനൻ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളുടേതാണെന്നും സിപിഎം-എസ്ഡിപിഐ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങല്‍ നടന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പ്രസ്ഥാവനയില്‍ ആരോപിച്ചിരുന്നു.

    യച്ചൂരി യാത്ര ചെയ്ത കെഎല്‍ 18 എ ബി-5000 ഫോര്‍ച്ച്യൂണര്‍ വണ്ടി ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുര മുക്കില്‍ മൊടവന്തേരിയിലെ ചുണ്ടയില്‍ സിദ്ധിഖിന്റെതാണ്. ഇദ്ദേഹം നിരവധി കേസില്‍ പ്രതിയാണ്. 2010 ഒക്‌ടോബര്‍ മാസം 21 ന് നാദാപുരം പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 582/2010 രജിസ്റ്റര്‍ ചെയ്ത, ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായ സജിന്‍ ചന്ദ്രന്‍ എന്നയാളെ അകാരണമായി തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചവശനാക്കിയ സംഘത്തിന്റെ നേതാവാണ് ചുണ്ടയില്‍ സിദ്ധിഖ്. ഇതിന് പുറമേ നാദാപുരം മേഖലയില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരമാണ് വാഹനമെത്തിച്ചത്.
    Also Read-പാര്‍ട്ടി കോണ്‍ഗ്രസിന് CPM ജനറൽ സെക്രട്ടറി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന് BJP; നിഷേധിച്ച് CPM

    സിപിഎമ്മുമായി പുലബന്ധമില്ലാത്ത ഇയാള്‍ പകല്‍ ലീഗും രാത്രികാലങ്ങളില്‍ എസ്ഡിപിഐയുടെയും പ്രവര്‍ത്തകനാണ്. അതോടൊപ്പം തന്നെ ഇയാള്‍ സിപിഎമ്മുമായും സജീവ ബന്ധം നിലനിര്‍ത്തുന്നു. സിദ്ധിഖിന്റെ വാഹനം അഖിലേന്ത്യാ സെക്രട്ടറി ഉപയോഗിച്ചതിലൂടെ സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നത്. അഖിലേന്ത്യാ സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലും എസ്ഡിപിഐക്കാന്‍ നല്‍കേണ്ട സാഹചര്യം വ്യക്തമാക്കുന്നത് സിപിഎം നേതൃത്വവും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ്.

    Also Read-പാലക്കാട് സർവകക്ഷി യോഗം ബഹിഷ്കരിച്ച് ബിജെപി; യോഗം വെറും പ്രഹസനമെന്ന് സി കൃഷ്ണകുമാർ

    സജിന്‍ ചന്ദ്രനെ അക്രമിച്ചതിലും ദുരൂഹതയുണ്ട്. സജിന്‍ ചന്ദ്രനെ കൊല്ലാനുള്ള നീക്കമാണ് നടന്നത്. ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ നിരവധി തവണ മധ്യസ്ഥതവഹിച്ചത് സിപിഎം നേതാക്കളാണ്. ഈ കേസുമായി ബന്ധപ്പെട്ട് ചുണ്ടയില്‍ സിദ്ധിഖിനെ സഹായിക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണോ ഇത്തരം കൊടുക്കല്‍ വാങ്ങലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം.

    എസ്ഡിപിഐയെ സഹായിക്കാനുള്ള സിപിഎം വ്യഗ്രത കേരളത്തിലങ്ങോളമിങ്ങോളം നമുക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

    28 വാഹനങ്ങൾ പാർട്ടികോൺഗ്രസിന് ഏർപ്പാടാക്കിയെന്നും രാഷ്ട്രീയം നോക്കിയല്ലെന്നും കണ്ണൂർ സി പി എം സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കാറിന് വേണ്ടി തന്നെ പി മോഹനൻ  സമീപിച്ചിട്ടില്ലെന്നും താൻ മുസ്ലീംലീഗ് പ്രവർത്തകനാണെന്നും കാറുടമ ചുണ്ടയിൽ സിദ്ദീഖ് പറഞ്ഞു.
    Published by:Naseeba TC
    First published: