HOME /NEWS /Kerala / പി മുജീബ് റഹ്മാന്‍ ജമാഅത്തെ ഇസ്ലാമി കേരള അമീർ

പി മുജീബ് റഹ്മാന്‍ ജമാഅത്തെ ഇസ്ലാമി കേരള അമീർ

2015 മുതല്‍ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2011-15 കാലയളവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്

2015 മുതല്‍ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2011-15 കാലയളവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്

2015 മുതല്‍ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2011-15 കാലയളവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kozhikode [Calicut]
  • Share this:

    കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീറായി പി മുജീബ്‌ റഹ്മാ​നെ നിയമിച്ചു. അഖിലേന്ത്യാ അമീര്‍ സയ്യിദ് സാദാത്തുല്ലാ ഹുസൈനിയാണ് മുജീബ് റഹ്മാനെ സംസ്ഥാന അമീറായി പ്രഖ്യാപിച്ചത്.

    ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും മികച്ച സംഘാടകനുമായാണ് മുജീബ് റഹ്മാൻ അറിയപ്പെടുന്നത്. 2015 മുതല്‍ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2011-15 കാലയളവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ കേന്ദ്ര പ്രതിനിധി സഭ, സംസ്ഥാന കൂടിയാലോചനാ സമിതി എന്നിവയില്‍ അംഗമാണ്.

    Also Read- പഠനത്തിൽ മിടുക്കി, ഏക മകൾ; നൊമ്പരമായി വീടിനു മുന്നിലെ ‘ഡോ. വന്ദന ദാസ് എംബിബിഎസ്’ ബോർഡ‍്

    ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ മുജീബ്‌ റഹ്മാന്‍ എസ്ഐഒയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. എസ്ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. രണ്ട് തവണ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്.

    1972 മാര്‍ച്ച് അഞ്ചിന് പരേതനായ പി മുഹമ്മദിന്റെയും ഫാത്തിമ സുഹ്‌റയുടെയും മകനായി ജനിച്ച അദ്ദേഹം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശിയാണ്. ഭാര്യ സി ടി ജസീല. മക്കള്‍ അമല്‍ റഹ്മാന്‍, അമാന വര്‍ദ്ദ, അഷ്ഫാഖ് അഹ്മദ്, അമീന അഫ്രിന്‍

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Jamaat-e-Islami, Kerala news