HOME » NEWS » Kerala » P PARAMESWARAN WAS A PROUD AND DEDICATED SON OF BHARAT MATA SAYS PM MODI

'ഭാരതമാതാവിന്റെ പ്രിയപുത്രൻ'; പി. പരമേശ്വരന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

പി. പരമേശ്വരനുമായി സംവദിക്കാന്‍ സാധിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും മോദി

News18 Malayalam | news18-malayalam
Updated: February 9, 2020, 12:19 PM IST
'ഭാരതമാതാവിന്റെ പ്രിയപുത്രൻ'; പി. പരമേശ്വരന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
News 18
  • Share this:
ന്യൂഡല്‍ഹി:  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഭാരമാതാവിന്റെ  അർപ്പണബോധമുള്ള പ്രിയപുത്രനായിരുന്നു ശ്രീ പി. പരമേശ്വരൻ. ഇന്ത്യയുടെ സാംസ്കാരിക ഉണർവ്, ആത്മീയ പുനരുജ്ജീവനം, ദരിദ്രരെ സേവിക്കൽ എന്നിവയ്ക്കു വേണ്ടി നീക്കിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പരമേശ്വരൻ ജിയുടെ ചിന്തകൾ സമൃദ്ധവും അദ്ദേഹത്തിന്റെ രചനകൾ ശ്രദ്ധേയവുമായിരുന്നു.'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.



പി. പരമേശ്വരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള മറ്റൊരു ട്വീറ്റില്‍ അദ്ദേഹവുമായി സംവദിക്കാന്‍ സാധിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും മോദി കുറിച്ചു. "ഭാരതീയ വിചാര കേന്ദ്രം, വിവേകാനന്ദ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളെ പരിപോഷിപ്പിച്ചു. ഉയര്‍ന്ന ധീഷണാശാലിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം വേനയുളവാക്കുന്നതാണ്. ഓം. ശാന്തി".


Youtube Video
First published: February 9, 2020, 12:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories