HOME » NEWS » Kerala » P PRASAD PAY HOMAGE TO KR GOURIAMMA

KR Gouri Amma passes away | 'സമ്പന്നതയുടെ മട്ടുപ്പാവിൽ നിന്നും കനലെരിയുന്ന പാതയിലേക്ക്' ; ചേര്‍ത്തലയുടെ ആദ്യ എംഎല്‍എയ്ക്ക് ആദരമർപ്പിച്ച് നിയുക്ത എംഎല്‍എ

ചേർത്തലയിൽ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സഖാവിനെ പോയിക്കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടക്കാതെ പോയതിൽ വേദനയുണ്ട്.

News18 Malayalam | news18-malayalam
Updated: May 11, 2021, 12:11 PM IST
KR Gouri Amma passes away | 'സമ്പന്നതയുടെ മട്ടുപ്പാവിൽ നിന്നും കനലെരിയുന്ന പാതയിലേക്ക്' ; ചേര്‍ത്തലയുടെ ആദ്യ എംഎല്‍എയ്ക്ക് ആദരമർപ്പിച്ച് നിയുക്ത എംഎല്‍എ
പി.പ്രസാദ്, കെ.ആർ.ഗൗരിയമ്മ
  • Share this:
കെ.ആർ.ഗൗരിയമ്മയ്ക്ക് ആദരം അര്‍പ്പിച്ച് ചേർത്തലയിൽ നിന്നുള്ള നിയുക്ത എംഎല്‍എ പി. പ്രസാദ്. സഖാവ് കെ.ആർ.ഗൗരിയമ്മയുടെ വിയോഗം കേരളത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ഒരു തീരാനഷ്ടം തന്നെയാണ്. കരയാത്ത , തളരാത്ത ഗൗരിയമ്മയുടെ നിര്യാണത്തോടെ ഒരു കാലഘട്ടം അവസാനിക്കുകയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. 1957 ലെ ആദ്യ മന്ത്രിസഭയിൽ ചേർത്തലയുടെ പ്രതിനിധിയാണ് ഗൗരിയമ്മ എത്തുന്നത്. അവസാനമായി നേരിട്ട 2011 ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്നു തന്നെ തോൽവി അറിയുകയും ചെയ്തു.

ചേർത്തലയിൽ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സഖാവിനെ പോയിക്കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടക്കാതെ പോയതിൽ വേദനയുണ്ടെന്നും പ്രസാദ് കുറിക്കുന്നു. കെ.ആർഗൗരിയമ്മയെന്ന പകരം വയ്ക്കാനില്ലാത്ത ധീരതയുടെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ'കരപ്പുറത്തിന്റെ ' ജനപ്രതിനിധിയെന്ന നിലയിൽ ഞാൻ ആദരപൂർവ്വം ശിരസുനമിക്കുന്നു എന്ന് കുറിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.

കുറിപ്പിന്‍റെ പൂർണ്ണരൂപം: 

സഖാവ് കെ.ആർ.ഗൗരിയമ്മയുടെ വിയോഗം കേരളത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ഒരു തീരാനഷ്ടം തന്നെയാണ്. കരയാത്ത , തളരാത്ത ഗൗരിയമ്മയുടെ നിര്യാണത്തോടെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. കനലെരിയുന്ന പാതയിലേക്ക് സമ്പന്നതയുടെ മട്ടുപ്പാവിൽനിന്നും കെ.ആർ ഗൗരിയമ്മ എന്ന യുവതി ഇറങ്ങിവന്നത് ആശ്ചര്യവും അവിശ്വസനീയവുമായിരുന്നു. നിസ്വവർഗ്ഗത്തിൻറെ മോചനത്തിനായുള്ള പോരാട്ടത്തിൽ കൈയ്മെയ് മറന്ന് അവരിറങ്ങിയപ്പോൾ കേരളം കണ്ടത് കാരിരുമ്പിന്റെ കരുത്തുള്ള ഒരു കമ്മ്യൂണിസ്റ്റ് പോരാളിയെയായിരുന്നു.

Also Read-സ്ത്രീകൾ സ്കൂളിൽ പോകുന്നത് പോലും അപൂർവ്വമായ കാലത്ത് നിയമബിരുദം നേടിയ 'ഗൗരി'; പേര് തന്നെ സമരചരിത്രമായ കെ.ആർ ഗൗരിയമ്മ

ധീരവും ത്യാഗോജ്ജലവുമായ ജീവിതം നയിച്ച, സമാനതകളേറെയില്ലാത്ത അസാമാന്യ വ്യക്തിത്വത്തിന്റെ
ഉടമയായിരുന്നു സഖാവ് ഗൗരിയമ്മയെന്ന് കേരളം അനുഭവിച്ചറിഞ്ഞു. 57 ലെ ആദ്യ നിയമസഭയിൽ ചേർത്തലയുടെ പ്രതിനിധിയായാണ് സഖാവ് ഗൗരിയമ്മ എത്തിയത്. കേരളം കണ്ട എണ്ണം പറഞ്ഞ നിയമസഭാ സാമാജികയായി, ഭരണാധികാരിയായി അവർ തിളങ്ങി നിന്നു. നിയമസഭാ സാമാജികന്റെ മുഖ്യ ഉത്തരവാദിത്വം നിയമനിർമാണമാണെന്ന് ഗൗരിയമ്മ കാട്ടിത്തന്നു.

Also Read-KR Gouri Amma passes away| തിരുകൊച്ചി സംസ്ഥാന കാലം മുതൽ 2011 വരെ; ഒരേയൊരു ഗൗരി ഒരൊറ്റ ഗൗരി

ആ കൈയ്യൊപ്പു പതിഞ്ഞ നിയമങ്ങൾ അനവധിയാണ്. സഭയിൽ ജനങ്ങളുടെ ശബ്ദമായി മാറുന്നതിലും ഗൗരിയമ്മ വിജയിച്ചു. നീണ്ടകാലത്തെ പാർലമെന്ററി ജീവിതവും സഖാവ് ഗൗരിയമ്മയ്ക്ക് പോരാട്ടം തന്നെയായിരുന്നു. ഒരു കാക്കക്കാലിന്റെ പോലും തണലില്ലാത്ത പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ശബ്ദമായി അവർ ജീവിതകാലമത്രയും നിലകൊണ്ടു.നിരവധി തവണ സഖാവിനെ നേരിൽകാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. യോഗങ്ങളിൽ ഒന്നിച്ച് പങ്കെടുത്തിട്ടുമുണ്ട്. ചേർത്തലയിൽ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സഖാവിനെ പോയിക്കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടക്കാതെ പോയതിൽ വേദനയുണ്ട്. കെ.ആർഗൗരിയമ്മയെന്ന പകരം വയ്ക്കാനില്ലാത്ത ധീരതയുടെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ'കരപ്പുറത്തിന്റെ ' ജനപ്രതിനിധിയെന്ന നിലയിൽ ഞാൻ ആദരപൂർവ്വം ശിരസുനമിക്കുന്നു.



1952ൽ തിരുകൊച്ചി സംസ്ഥാന കാലം മുതൽ 2011 വരെയുള്ള എല്ലാ തെരഞ്ഞെടുപ്പിലും കെ.ആർ ഗൗരിയമ്മ മൽസരിച്ചിട്ടുണ്ട്. 1957 ലെ ആദ്യ മന്ത്രിസഭയിൽ ചേർത്തലയുടെ പ്രതിനിധിയാണ് ഗൗരിയമ്മ എത്തുന്നത്. 11 തവണ എംഎൽഎ ആയ അവർ 1957ലെ ഇഎംഎസ് മന്ത്രിസഭ മുതൽ 2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വരെ അംഗമായി. .സ്വന്തമായി ഉണ്ടാക്കിയ പാർട്ടിയുടെ പ്രതിനിധിയായി കേരള നിയമസഭയിൽ എത്തിയ ഏക വനിതാ നേതാവുമാണ് ഗൗരിയമ്മ.
Published by: Asha Sulfiker
First published: May 11, 2021, 12:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories