'എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ നിരക്കിൽ എം ആർ ഐ സ്കാനിങ് ചെയ്യുന്നവർക്ക് കപില വാത്സ്യായനെ അറിയുമോ?' പി. രാജീവ്

ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്‍റർ ഫോർ ആർട്സിന്‍റെ സ്ഥാപക ഡയറക്ടർ കൂടിയായ കപില വാത്സ്യായനെ 2011ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: September 17, 2020, 9:24 AM IST
'എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ നിരക്കിൽ എം ആർ ഐ സ്കാനിങ് ചെയ്യുന്നവർക്ക് കപില വാത്സ്യായനെ അറിയുമോ?' പി. രാജീവ്
കപില വാത്സ്യായൻ
  • Share this:
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച എഴുത്തുകാരി കപില വാത്സ്യായനെ അനുസ്മരിച്ച് മുൻ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി. രാജീവ്. എറണാകുളം ജനറൽ ആശുപത്രിയിൽ എംആർഐ സ്കാൻ മെഷീൻ വാങ്ങാൻ സഹായിച്ച അനുഭവമാണ് പി. രാജീവ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. എംആർഐ സ്കാനിങ് സൌകര്യം ഒരുക്കുന്നതിന് അഞ്ചുകോടി രൂപയോളം ചെലവുണ്ടായിരുന്നുവെന്നും തന്‍റെ എം.പി ഫണ്ട് അപര്യാപ്തമായിരുന്നു. ഈ വിവരം അറിഞ്ഞപ്പോൾ തന്നെ സഹായിക്കാൻ കപില വാത്സ്യായൻ മുന്നോട്ടുവന്നുവെന്നും പി. രാജീവ് ചൂണ്ടിക്കാട്ടുന്നു.

പി. രാജീവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ നിരക്കിൽ എം ആർ ഐ സ്കാനിങ് ചെയ്യുന്നവർക്ക് കപില വാത്സ്യായൻ എന്ന പേരോ ഈ ചിത്രമോ പരിചയമുണ്ടാകില്ല. ഇന്ന് ജീവിതത്തിൽ നിന്ന് വിട വാങ്ങിയ അവർ എം പി ഫണ്ടിൽ നിന്നും നൽകിയ ഒന്നര കോടി രൂപ കൂടി ഇല്ലായിരുന്നെങ്കിൽ എം ആർ ഐ സെൻറർ സാധ്യമാകുമായിരുന്നില്ല. രാജ്യസഭയിൽ സ്ഥിരം വരുന്ന നോമിനേറ്റഡ് മെമ്പർമാരിൽ ഒരാളായിരുന്നു അവർ. വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കും.

ജനറൽ ആശുപത്രിയിൽ എം ആർ ഐ സ്കാനിങ് സെന്‍റർ തുടങ്ങാൻ നിശ്ചയിച്ചിട്ടാണ് ഫണ്ട് അന്വേഷിക്കുന്നത്. എനിക്ക് അനുവദിച്ച ഫണ്ടിൽ നിന്നും ചെലവഴിക്കാൻ ഒന്നര കോടി രൂപയാണ് ഉള്ളത്. അഞ്ചു കോടിയോളം ചെലവ് വരുമെന്നറിഞ്ഞതോടെ സ്വസ്ഥത കുറഞ്ഞു. പലതും ചർച്ച ചെയ്തു കൊണ്ടിരുന്ന സന്ദർഭത്തിൽ ഞാൻ കപിലാജിയോട് ചോദിച്ചു. ഈ പദ്ധതിയുമായി സഹകരിക്കാമോ എന്ന് ചോദിച്ചു. നിങ്ങളുടെ ഫണ്ടിൽ നിന്നും എത്രയാണ് നൽകുന്നതെന്ന് ചോദിച്ചു . ഒന്നര കോടി യെന്ന് പറഞ്ഞപ്പോൾ എന്നാൽ താനും അത്രയും നൽകാമെന്ന് ഒരു സെക്കൻഡ് പോലും എടുക്കാതെ അവർ പറഞ്ഞപ്പോൾ എന്തു മറുപടി പറയമെന്നറിയാതെ ഇരുന്നു പോയി.

ഷിപ്പ് യാർഡിനും ഒന്നര കോടി തന്നു.
ആ വലിയ മനസ്സിന്‍റെ സ്നേഹം കൂടിയാണ് ഇന്ന് ജനറൽ ആശുപത്രിയിൽ അനുഭവിക്കുന്ന സൗകര്യം. പ്രണാമം- പി. രാജീവ് എഴുതി

ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്‍റർ ഫോർ ആർട്സിന്‍റെ സ്ഥാപക ഡയറക്ടർ കൂടിയായ കപില വാത്സ്യായനെ 2011ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രകലകളെ കുറിച്ച് ദി ആർട്സ് ഓഫ് കേരള ക്ഷേത്രം എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കലാമണ്ഡലത്തിൽ താമസിച്ച് കഥകളി പഠിക്കുകയും ചെയ്തിട്ടുണ്ട്. 2007 മുതൽ 2012 വരെയാണ് കപില വാത്സ്യായൻ രാജ്യസഭാംഗമായിരുന്നത്.
Published by: Anuraj GR
First published: September 17, 2020, 9:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading