• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാവൂർ പഞ്ചായത്ത് ഇനി ആർഎംപി ഭരിക്കും; പുതിയ പ്രസിഡൻറ്  അധികാരമേറ്റടുത്തു

മാവൂർ പഞ്ചായത്ത് ഇനി ആർഎംപി ഭരിക്കും; പുതിയ പ്രസിഡൻറ്  അധികാരമേറ്റടുത്തു

മാവുർ ഗ്രാമ പഞ്ചായത്തിൽ ഇതാദ്യമായാണ് ആർ.എം.പിഐക്ക് സീറ്റ് ലഭിക്കുന്നത്.

  • Last Updated :
  • Share this:
കോഴിക്കോട്: മാവൂർ ഗ്രാമ പഞ്ചായത്ത് ഇനി ആർഎംപി ഭരിക്കും. പുതിയ പ്രസിഡൻറ്  അധികാരമേറ്റടുത്തു. ഭരണ സമിതിയിലെ ഏക ആർഎംപിഐ അംഗമായ ടി. രഞ്ജിത്താണ് പ്രസിഡന്റായി ചുമതലയേറ്റത്. ശനിയാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥി  കെ.പി മോഹൻദാസിനെ എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. നിലവിലെ ഭരണസമിതിയിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു രഞ്ജിത്. മുസ്ലിം ലീഗിലെ പുലപ്പാടി ഉമ്മർ മാസ്റ്റർ ജൂൺ 30ന് പ്രസിഡന്റ് പദവി ഒഴിഞ്ഞിരുന്നു.

ടി രഞ്ജിത് പ്രസിഡൻറ് ആയതോടെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി മുസ്ലിം ലീഗിന് നൽകും. യുഡിഎഫ് -ആർഎംപിഐ മുന്നണി ഭരിക്കുന്ന ഗ്രാമ പഞ്ചായത്തിൽ ഘടക കക്ഷികൾ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പദവി മാറ്റം. ധാരണയനുസരിച്ച് ഭരണസമിതിയുടെ ആദ്യത്തെ ഒന്നര വർഷമായിരുന്നു മുസ്ലീംലീഗിന് പ്രസിഡൻറ് പദവി.

തുടർന്ന് ഒരു വർഷം ആർ.എം.പി.ഐക്കും ബാക്കി രണ്ടര വർഷം കോൺഗ്രസിനുമാണ് പ്രസിഡന്റ് സ്ഥാനം. നിലവിൽ ആദ്യ രണ്ടര വർഷം കോൺഗ്രസിലെ ജയശ്രീ ദിവ്യപ്രകാശാണ് വൈസ് പ്രസിഡന്റ്. അടുത്ത രണ്ടര വർഷം മുസ്ലിം ലീഗിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. പ്രസ്തുത രണ്ടര വർഷം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലും മാറ്റം വരും. വൈസ് പ്രസിഡന്റ് പദവിയുടെ കൂടെ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും മുസ്‍ലിം ലീഗിന് കിട്ടും.

Also Read-'ആക്ഷേപിക്കാനാണെങ്കില്‍ പണ്ടേ ആക്ഷേപിക്കേണ്ടതാണ്; തെറ്റൊന്നും പറഞ്ഞിട്ടില്ല': വിശദീകരണവുമായി എംഎം മണി

18 അംഗ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് 10ഉം എൽ.ഡി.എഫിന് എട്ടും അംഗങ്ങളാണുള്ളത്. യൂ.ഡി.എഫിൽ മുസ്ലിം ലീഗിന് അഞ്ചും കോൺഗ്രസിന് നാലുംആർ.എം.പിക്ക് ഒന്നും അംഗങ്ങളാണുള്ളത്. ചരിത്രത്തിലാദ്യമായി സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ് ഇതര പാർട്ടിയിൽനിന്നുള്ളയാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറാകുന്നത് ശ്രദ്ധേയമാണ്.

Also Read-ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി

മാവുർ ഗ്രാമ പഞ്ചായത്തിൽ ഇതാദ്യമായാണ് ആർ.എം.പിഐക്ക് സീറ്റ് ലഭിക്കുന്നത്. സീറ്റ് ലഭിച്ചപ്പോൾതന്നെ ഭരണസമിതിയിൽ സുപ്രധാന സ്ഥാനങ്ങൾ കൈയാളാനായത് ആർ.എം.പിയുടെ നേട്ടമാണ്. കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്ക് പരിധിയിൽ മാവൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മാവൂർ ഗ്രാമപഞ്ചായത്ത്.
പഞ്ചായത്തിന്റെ വിസ്തീർണ്ണം 20.48 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ചാത്തമംഗലം പഞ്ചായത്ത്, തെക്ക് വാഴക്കാട്(മലപ്പുറം), പെരുവയൽ പഞ്ചായത്തുകൾ, പടിഞ്ഞാറ് പെരുവയൽ പഞ്ചായത്ത്, കിഴക്ക് ചാത്തമംഗലം, വാഴക്കാട്(മലപ്പുറം) പഞ്ചായത്തുകൾ എന്നിവയാണ്.

പഞ്ചായത്തിന്റെ 4 വാർഡുകളിലൂടെ ഒഴുകുന്ന ചെറുപുഴയും 5 വാർഡുകളുമായി‍ ബന്ധപ്പെട്ടു കൊണ്ടും മലപ്പുറം കോഴിക്കോട് ജില്ലകളെ വേർതിരിക്കുന്നതുമായ ചാലിയാർ പുഴ ബേപ്പൂരിൽ അറബിക്കടലിൽ ചേരുന്നു. ചെറുപുഴ പഞ്ചായത്തിന്റെ അമ്പായതൊടിവെച്ച് ചാലിയാറുമായി സന്ധിക്കുന്നു. പഞ്ചായത്തിന് കിഴക്ക്-തെക്ക് ഒഴുകുന്ന ചാലിയാറിന് നടുവിലായി ഊർക്കടവ് ഭാഗത്ത് പച്ചപ്പോടുകൂടിയ ഒരു തുരുത്ത് സ്ഥിതി ചെയ്യുന്നു. വി.പി.ഗോഹൻ എന്ന ഉദ്യോഗസ്ഥൻ അക്കാലത്ത് മുളയിൽ നിന്ന് പൾപ്പ് ഉണ്ടാക്കുന്ന വിദ്യ കണ്ടു പിടിച്ചു.

1959-ൽ കമ്പനിക്കാവശ്യമായ സ്ഥലമെടുപ്പ് നടത്തി. 1963-ൽ ഉൽപ്പാദനം ആരംഭിച്ചു. 10000-ത്തിലധികം പേർ അന്ന് തൊഴിലാളികളായി ജോലി ചെയ്തിരുന്നു. കമ്പനിയുടെ വരവോടു കൂടിയാണ് ഒരു സമൂഹമെന്ന നിലയിൽ ക്രിസ്ത്യാനികൾ മാവൂർ പ്രദേശങ്ങളിൽ എത്തിയത്. പാറമ്മൽ ക്രിസ്തുരാജ് ചർച്ച് ആയിരുന്നു അവരുടെ ആദ്യത്തെ ആരാധനാലയം.മാവൂരിന്റെ സാമ്പത്തിക-സാമൂഹിക സാംസ്കാരിക രംഗത്ത് വമ്പിച്ച മാറ്റങ്ങളുണ്ടാക്കുന്നതിന് ഈ വ്യാവസായിക സ്ഥാപനം കാരണമായി.
1962-ന് അൽപ്പം മുമ്പായി കമ്പനിയുടെ ആവശ്യാർത്ഥം ഇവിടെ വൈദ്യുതി എത്തി. കമ്പനിയുടെ വരവോടെ ഇന്ത്യയുടെ ഭൂപടത്തിൽ കേരളത്തിന്റെയും മാവൂരിന്റെയും സ്ഥാനം ഉയർന്നു നിന്നു. ഒന്നോ രണ്ടോ പീടിക മാത്രം ഉണ്ടായിരുന്ന മാവൂർ ഒരു ചെറിയ പട്ടണമായിമാറി.
Published by:Naseeba TC
First published: