• HOME
  • »
  • NEWS
  • »
  • kerala
  • »
  • Teekaram Meena| ടിക്കാറാം മീണയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ പി ശശിയുടെ 50 ലക്ഷം രൂപ വക്കീല്‍ നോട്ടിസ്

Teekaram Meena| ടിക്കാറാം മീണയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ പി ശശിയുടെ 50 ലക്ഷം രൂപ വക്കീല്‍ നോട്ടിസ്

പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പിന്മാറി മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ശശി വക്കീൽ നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും വേണം.

  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ (P Sasi) വിമർശിച്ചുള്ള മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ (Teekaram Meena) ആത്മകഥയ്ക്കെതിരെ (autobiography) പി ശശി വക്കീൽ നോട്ടിസ് അയച്ചു. തൃശൂരിൽ കളക്ടർ ആയിരിക്കെ വ്യാജക്കള്ള് നിർമാതാക്കൾക്കെതിരെ നടപടിയെടുത്തതിന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന ശശി ഇടപെട്ട് സ്ഥലംമാറ്റി എന്നാണ് മീണ ആത്മകഥയിൽ വെളിപ്പെടുത്തുന്നത്. വയനാട് കളക്ടർ ആയിരിക്കെ സസ്പെൻഡ് ചെയ്തതിന് പിന്നിലും ശശി ആണെന്ന് പുസ്തകത്തിൽ മീണ പറഞ്ഞിരുന്നു.

    Related News- Teeka Ram Meena| മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ ടിക്കാറാം മീണ;'മദ്യ മാഫിയക്കെതിരെ നടപടി എടുത്തതിന് വേട്ടയാടി'

    പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പിന്മാറി മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ശശി വക്കീൽ നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും വേണം. നാളെ തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ ശശി തരൂർ എം പിയാണ് മീണയുടെ ആത്മകഥ 'തോൽക്കില്ല ഞാൻ' പ്രകാശനം ചെയ്യുന്നത്.
    സര്‍വീസില്‍നിന്നു വിരമിക്കും മുന്‍പ് ആത്മകഥ പ്രകാശനം ചെയ്യുന്നതിന് മീണ അനുവാദം ചോദിച്ചെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല.

    ഇ കെ നായനാര്‍, കെ കരുണാകരന്‍ എന്നിവരുടെ ഭരണകാലത്ത് നേരിട്ട ദുരനുഭവങ്ങള്‍ എണ്ണിപ്പറയുന്നതാണ് ടിക്കാറാം മീണയുടെ ആത്മകഥ. സിവില്‍ സര്‍വീസിന്‍റെ ആദ്യകാലം മുതല്‍ വിട്ടുവീഴ്ചയില്ലാതെ സത്യസന്ധമായിട്ടാണ് താൻ പ്രവര്‍ത്തിച്ചെന്ന് ടിക്കാറാം മീണ പറയുന്നു. അതിന്‍റെ പേരില്‍ നേരിടേണ്ടി വന്ന നിരന്തരമായ വേട്ടയാടലിനെക്കുറിച്ച് പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

    കള്ളു നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതില്‍ അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നിൽ പ്രവര്‍ത്തിച്ചത് ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിയാണെന്നും പരോക്ഷമായി ആരോപണമുന്നയിക്കുന്നുണ്ട്. എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശപ്രകാരമാണെന്ന് ഇ കെ നായനാർ പിന്നീടു നേരിട്ടു പറഞ്ഞതായും ആത്മകഥയിൽ വെളിപ്പെടുത്തലുണ്ട്.

    വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ മാസങ്ങളോളം ശമ്പളം കിട്ടിയില്ല, അര്‍ഹമായ പദവികൾ നിഷേധിക്കപ്പെട്ടു തുടങ്ങിയ വെളിപ്പെടുത്തലുകളുമുണ്ട്. കെ കരുണാകരൻ സർക്കാരിന്റെ കാലത്ത് സിവിൽ സപ്ലൈസ് ഡയറക്ടറായിരുന്നു ടിക്കാറാം മീണ. ഗോതമ്പ് തിരിമറിയും കടത്തും പുറത്തു കൊണ്ടുവന്നതോടെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു. സർവീസ് ബുക്കില്‍ മോശം പരാമര്‍ശം എഴുതിച്ചേർത്തതായും വെളിപ്പെടുത്തലുണ്ട്.
    Published by:Rajesh V
    First published: