• HOME
 • »
 • NEWS
 • »
 • kerala
 • »
 • സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി പി സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി പി സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും

കാലാവധി എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈന്‍ രാജിവെച്ചത്.

പി സതീദേവി

പി സതീദേവി

 • Last Updated :
 • Share this:
  തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. പാര്‍ട്ടി സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ്. വനിതാ കമ്മീഷന്‍ അധ്യക്ഷ സംസ്ഥാനത്തേക്ക് സതീദേവിയെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 2004ല്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു.

  സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എംസി ജോസഫൈനെ സ്ഥാനത്ത് നീക്കിയത്. കാലാവധി എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈന്‍ രാജിവെച്ചത്.

  വനിതാ കമ്മീഷനിലെ മറ്റ് അംഗങ്ങള്‍ക്ക് കാലാവധി അവസാനിക്കുന്നത് വരെ തുടരാനാകും. പി സതീദേവിയ്‌ക്കൊപ്പം പി കെ ശ്രീമതി, സി എസ് സുജാത, ടിഎന്‍ സീമ എന്നിവരുടെ പേരുകളും വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നു.

  വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയുടെ മുഖത്ത് രാസലായനി ഒഴിച്ചയാൾ പിടിയിൽ

  വിവാഹാഭ്യർഥന നിരസിച്ചതിന് വീട്ടമ്മയുടെ മുഖത്ത് രാസലായനി ഒഴിച്ചയാൾ പിടിയിലായി. ശ്രീ​നാ​രാ​യ​ണ​പു​രം ശ​ങ്കു​ബ​സാ​ര്‍ പ​റ​മ്ബി​ല്‍ സു​രേ​ഷാ​ണ് (47) പി​ടി​യി​ലാ​യ​ത്. കൊടുങ്ങല്ലൂർ പൊലീസാണ് സുരേഷിനെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോ​ട​തിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

  ഇ​ക്ക​ഴി​ഞ്ഞ 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉണ്ടായത്. എ​ട​വി​ല​ങ്ങ് കാ​ര പ​ഞ്ചാ​യ​ത്ത് കു​ളം സ്വ​ദേ​ശിയാ​യ 44കാ​രി​യ്ക്കു നേരെയാണ് സുരേഷ് ആക്രമണം നടത്തിയത്. കുറച്ചുകാലമായി വീട്ടമ്മയുമായി സൌഹൃദത്തിലായിരുന്ന സുരേഷ് വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ ആവശ്യം വീട്ടമ്മ തള്ളിക്കളയുകയായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. അങ്ങനെയാണ് സെപ്റ്റംബർ 17ന് വൈകുന്നേരത്തോടെ, കാര പഞ്ചായത്ത് കുളത്തിന് സമീപം വെച്ച് സുരേഷ് വീട്ടമ്മയുടെ മുഖത്തേക്ക് ടിന്നർ ഒഴിച്ചത്.

  മുഖത്ത് പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം സുരേഷ് ഒളിവിലായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ ഇയാളെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അതിനിടെ മൊ​ബൈ​ല്‍ നമ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ കൊ​ട​ക​ര മ​റ്റ​ത്തൂ​രി​ല്‍ നി​ന്നാ​ണ് സുരേഷിനെ പൊലീസ് പിടികൂടിയത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഡി​വൈ.​എ​സ്.​പി സ​ലീ​ഷ് എ​ന്‍. ശ​ങ്ക​ര‍െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം സി.​ഐ ബ്രി​ജു​കു​മാ​ര്‍, എ​സ്.​ഐ കെ.​എ​സ്. സൂ​ര​ജ്, സി.​പി.​ഒ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ച​ഞ്ച​ല്‍, അ​ന​സ്, അ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
  Published by:Jayesh Krishnan
  First published: