• HOME
 • »
 • NEWS
 • »
 • kerala
 • »
 • P V Anvar | കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ രണ്ട് തരത്തിലുണ്ട് ; ശശി തരൂര്‍ എംപിയെ പ്രശംസിച്ച് പി വി അന്‍വർ

P V Anvar | കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ രണ്ട് തരത്തിലുണ്ട് ; ശശി തരൂര്‍ എംപിയെ പ്രശംസിച്ച് പി വി അന്‍വർ

"സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ബോധ്യമുള്ള ഒരേ ഒരു കോണ്‍ഗ്രസ് നേതാവ് തരൂര്‍ മാത്രമാണ് "

PV Anwar

PV Anwar

 • Last Updated :
 • Share this:
  മലപ്പുറം: ലുലു മാള്‍ ഉദ്ഘാടനത്തിനിയില്‍ (Lulu Mall) മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) പ്രശംസിച്ച എം പി ശശി തരൂരിനെ (Shashi Tharoor) പിന്തുണച്ച്    പി വി അന്‍വര്‍ (P V Anvar) എംഎല്‍എ. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ബോധ്യമുള്ള ഒരേ ഒരു കോണ്‍ഗ്രസ് (Congress) നേതാവ് തരൂര്‍ മാത്രമാണെന്നാണ് അന്‍വര്‍ വ്യക്തമാക്കി.

  അന്‍വര്‍ പറഞ്ഞത് ഇങ്ങനെ ."കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ രണ്ട് തരത്തിലുണ്ട്. ഒന്ന്: എന്ത് സംഭവിച്ചാലും വേണ്ടില്ല.സംസ്ഥാനത്ത് ഒരു വികസന പ്രവര്‍ത്തനങ്ങളും നടക്കരുത്. അതിനെയെല്ലാം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം.അങ്ങനെ ഇവിടെ ഒന്നും നടന്നിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് ജനങ്ങള്‍ക്ക് താല്‍പര്യം തോന്നണ്ട എന്ന ചിന്താഗതിയുള്ളവര്‍.
  രണ്ട്: രാഷ്ട്രീയത്തേക്കാളുപരി. സംസ്ഥാനത്തില്‍ നടപ്പാകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന ഉത്തമ ബോധ്യമുള്ളവര്‍. ദൗര്‍ഭാഗ്യവശാല്‍ എല്ലാ കോണ്‍ഗ്രസുകാരും ഒന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തെ വിഭാഗത്തില്‍ പാവം ശശി തരൂര്‍ മാത്രവും ". അദ്ദേഹം  ഫേസ്ബുക്കിൽ കുറിച്ചു.

  അതേ സമയം സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ കോണ്‍ഗ്രസ് എംപിമാരുടെ നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പിടാത്തത് പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങള്‍ വിശദമായി അന്വേഷിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

  പാവപ്പെട്ടവര്‍ക്ക് ആശ്രയമായ പൊതുഗതാഗതസംവിധാനം സംരക്ഷിക്കാതെ വരേണ്യവര്‍ഗത്തിനായി സില്‍വര്‍ ലൈന്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശമ്പളവും പെന്‍ഷനുമില്ലാതെ കെ എസ് ആര്‍ ടി സി അടച്ചുപൂട്ടാന്‍ ഒരുങ്ങുമ്പോഴാണ് രണ്ട് ലക്ഷം കോടി വിനിയോഗിച്ച് സില്‍വര്‍ ലൈന്‍ കൊണ്ടു വരാന്‍ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

  Also Read- K-Rail| 'കെ-റെയിലിന്റെ രൂപരേഖ കെട്ടിച്ചമച്ചത്, ഡിപിആർ കോപ്പിയടിച്ചത്'; പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്റെ വെളിപ്പെടുത്തൽ

  സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിയില്‍ ഓരോ ദിവസവും ഷെഡ്യൂളുകള്‍ റദ്ദാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രനുമതിയോ ഡി പി ആറോ സര്‍വേയോ നടത്താതെയുള്ള പദ്ധതിയാണിത്. സില്‍വര്‍ ലൈനെ കുറിച്ച് സി പി ഐ നേതാക്കളെ പോലും ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല. പദ്ധതി കേരളത്തിന് അനിയോജ്യമല്ലെന്ന യു ഡി എഫ് നിലപാടാണ് മെട്രോമാന്‍ ഇ ശ്രീധരനും ശരിവെച്ചത്.

  Also Read- മുഖ്യമന്ത്രിക്ക് പ്രശംസ: നിലപാടിലുറച്ച് Shashi Tharoor; മാതൃകയാണ് തരൂരെന്ന് ജോൺ ബ്രിട്ടാസ്

  പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുള്ളതിനാലാണ് ധൃതിപിടിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ജനദ്രോഹകരമായ പദ്ധതിക്കെതിരെ യു ഡി എഫ് സമരം ശക്തമാക്കുമെന്നും സര്‍ക്കാരിന്റെ തുടര്‍നടപടികളെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള യു ഡി എഫ് ആരോപണം ശരിവെയ്ക്കുന്ന പരാമര്‍ശമാണ് സി പി ഐയും നടത്തിയിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ മന്ത്രി രാജിവെയ്ക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

  Also Read- ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുന്‍ മജിസ്‌ട്രേറ്റിന് നോട്ടീസയച്ച് കോടതി
  Published by:Jayashankar AV
  First published: