നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിമർശകർക്ക് അതിരൂക്ഷ ഭാഷയിൽ മറുപടിയുമായി പി.വി. അൻവർ എംഎൽഎ

  വിമർശകർക്ക് അതിരൂക്ഷ ഭാഷയിൽ മറുപടിയുമായി പി.വി. അൻവർ എംഎൽഎ

  കെ.സി. വേണുഗോപാൽ ബി.ജെ.പി. ഏജൻ്റ് ആണെന്നും മലപ്പുറം ഡി.സി.സി. പ്രസിഡൻ്റ് വി.എസ്. ജോയ് കുട്ടികുരങ്ങനെ പോലെ ആണെന്നും ജോയിക്ക് ഡി.സി.സി. ഓഫീസ് അടിച്ചു വാരാൻ പോലും യോഗ്യത ഇല്ലെന്നും അൻവർ

  പി.വി. അൻവർ

  പി.വി. അൻവർ

  • Share this:
  വിമർശനങ്ങൾക്കും വിമർശകർക്കും അതിരൂക്ഷ ഭാഷയിൽ മറുപടി നൽകി പി.വി. അൻവർ എം.എൽ.എ. കെ.സി. വേണുഗോപാൽ ബി.ജെ.പി. ഏജൻ്റ് ആണെന്നും മലപ്പുറം ഡി.സി.സി. പ്രസിഡൻ്റ് വി.എസ്. ജോയ് കുട്ടികുരങ്ങനെ പോലെ ആണെന്നും ജോയിക്ക് ഡി.സി.സി. ഓഫീസ് അടിച്ചു വാരാൻ പോലും യോഗ്യത ഇല്ലെന്നും അൻവർ പറഞ്ഞു.

  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 1992ൽ പറവൂരിൽ മണി ചെയിൻ തട്ടിപ്പ് നടത്തിയ ആളാണെന്ന് പറഞ്ഞ അൻവർ അഡ്വ: ജയശങ്കർ അടക്കമുള്ള നിരീക്ഷകർ പരനാറികൾ ആണെന്നും അൻവർ അധിക്ഷേപിച്ചു.

  നാല് മാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ പി.വി. അൻവർ സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചാണ് ആരോപണങ്ങൾക്ക് മറുപടി നൽകിയത്. തൻ്റെ അഭാവം വിവാദമാക്കിയത് പ്രതിപക്ഷം മാത്രമാണ്. തൻ്റെ നാട്ടിലെ ജനങ്ങൾക്കല്ല പ്രശ്നമൊന്നും. തന്നെ ടോർച്ച് അടിച്ച് തിരഞ്ഞ് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സുകാർ ശരിക്കും ടോർച്ച് അടിക്കേണ്ടത് കോൺഗ്രസിൻ്റെ അഖിലേന്ത്യാ ഓഫീസിലേക്കാണ്. ബിജെപിയുടെ ഏജൻ്റ് ആണ് കെ.സി. വേണുഗോപാൽ എന്ന് അൻവർ ആരോപിച്ചു.  മലപ്പുറം ഡിസിസി പ്രസിഡണ്ട് വി.എസ്. ജോയിക്കെതിരെ കടുത്ത അധിക്ഷേപമാണ് അന്‍വര്‍ എം.എല്‍.എ. നടത്തിയത്. മന്ത്രിസ്ഥാനം കിട്ടിയാല്‍ മാത്രമെ പി.വി. അന്‍വര്‍ ആഫ്രിക്കയില്‍ നിന്നും തിരികെ വരികയുള്ളൂവെന്ന ജോയിയുടെ വിമര്‍ശനത്തിനെതിരെ അൻവര്‍ അതിരൂക്ഷമായ ഭാഷയിലാണ് മറുപടി പറഞ്ഞത്.

  ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചുവാരാന്‍ യോഗ്യതയില്ലാത്ത ഒരുത്തന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോള്‍ അതിനപ്പുറവും പറയും, ചുരത്തില്‍ കാണുന്ന കുട്ടികുരങ്ങന്മാരെ പോലെയാണ് ഇവരെന്നും അന്‍വര്‍  പറഞ്ഞു.

  'നാടുകാണി ചുരം കയറി പോകുമ്പോൾ മൂന്ന് നാല് വളവ് കഴിഞ്ഞാല്‍ കുരങ്ങമ്മാരെ കാണാം. അതില്‍ കുറേ കുട്ടിക്കുരങ്ങന്മാരെ കാണാം. അത്തരത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചുവാരാന്‍ യോഗ്യതയില്ലാത്ത ഒരുത്തന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോള്‍ അതും പറയും അതിന്റെ അപ്പുറവും പറയും,' അന്‍വര്‍ പറഞ്ഞു.

  തനിക്കെതിരെ നിയമസഭയിൽ വിമർശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആരോപണമുയർത്തിയാണ് അൻവർ മറുപടി പറഞ്ഞത്. 1992ൽ പറവൂരിൽ മണി ചെയിൻ തട്ടിപ്പ് നടത്തിയ ആളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്. ഇതിൻ്റെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ നിയമസഭയിൽ തന്നെ ഇത് ഉന്നയിക്കും. ഹാക്ക് ചെയ്തു എന്ന് പറഞ്ഞ് വി.ഡി. സതീശൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റാണ് താൻ ഷെയർ ചെയ്തത്. അതിൽ പറഞ്ഞ അറപ്പുളവാക്കുന്ന ഭാഷ ഒന്നും താൻ എവിടെയും ഉപയോഗിച്ചിട്ടില്ല.

  എന്നാൽ ഒരു ജനപ്രതിനിധി ആയത് കൊണ്ട് എല്ലാം സഹിക്കണം എന്നില്ല. ചില പരനാറികൾ പറയുന്ന തെമ്മാടിത്തരം സഹിച്ച് നിൽക്കാനാകില്ല. അഡ്വ. ജയശങ്കർ, ഷാജഹാൻ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു അൻവറിൻ്റെ വിശദീകരണം.

  പാർട്ടിയുടെ അറിവോടെയും അനുമതിയോടെയും തന്നെയാണ് തൻ്റെ യാത്രകൾ എന്ന് അൻവർ വ്യക്തമാക്കി. ആഫ്രിക്കയിൽ വ്യവസായം നല്ല രീതിയിൽ പോകുന്നുണ്ട്, ഇനിയും പോകും. പക്ഷേ ഇനി കേരളത്തിൽ വ്യവസായം നടത്താനില്ല. ഇത് പൂട്ടിക്കാൻ ശ്രമിച്ചവർ തന്നെയാണ് തനിക്ക് എതിരെ പ്രചരണം ഒക്കെ നടത്തുന്നത് എന്നും അൻവർ പറഞ്ഞു.

  സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് പി.വി. അൻവർ എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തി. അൻവറിൻ്റെ യാത്രകൾ എല്ലാം പാർട്ടിയുടെ അനുമതിയോടെ ആയിരുന്നു എന്ന് വിജയരാഘവൻ പറഞ്ഞു. " നിയമസഭാ ചട്ടങ്ങൾക്ക് വിധേയമായാണ് അദ്ദേഹം പ്രവർത്തിച്ചത്. ചില മാധ്യമങ്ങളും പ്രതിപക്ഷവും അൻവറിനെ വേട്ടയാടി. പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം വരുമ്പോൾ അൻവറിൻ്റെ നേർക്ക് തിരിയുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
  Published by:user_57
  First published:
  )}