നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • PV Aanvar MLA 'ഞാന്‍ തിരിച്ചെത്തി'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അന്‍വര്‍

    PV Aanvar MLA 'ഞാന്‍ തിരിച്ചെത്തി'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അന്‍വര്‍

    പാര്‍ട്ടി അണികള്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്

    • Share this:
      മണ്ഡലത്തില്‍ കാണാനില്ലെന്ന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തുന്നതിനിടെ പി വി അന്‍വര്‍ (p v anvar ) പങ്കുവെച്ച ഫെസ്ബുക്ക്(facebook) പോസ്റ്റ് ഇപ്പോള്‍ വൈറലാണ്.
      ഞാന്‍ തിരിച്ചെത്തി (Am Back ) എന്ന കുറിപ്പോടെ പാര്‍ട്ടി അണികള്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

      നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. പരിഹസിച്ച് കമന്റ് ചെയ്യുന്നവര്‍ക്ക് മറുപടി എം എല്‍ എ (mla) നല്‍കുന്നുമുണ്ട്.

      Also read-Kerala Police | അയോധ്യാവാസിയായ രാമന് സീറ്റ് ബെല്‍റ്റിടാത്തതിന് പെറ്റി അടിച്ച് കേരള പൊലീസ്

      മീനച്ചിലാറ്റിൽ മനുഷ്യവിസർജ്യം വൻതോതിൽ കലർന്ന സംഭവം; ഇടപെടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി

      മീനച്ചിലാറ്റിൽ വൻ തോതിൽ മനുഷ്യ വിസർജ്യം കണ്ടെത്തിയ സംഭവത്തിൽ നിർണായക നടപടിയുമായി ജലവിഭവ വകുപ്പ് രംഗത്ത്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തും എന്ന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളെ ബന്ധിപ്പിച്ച് പഠനം നടത്താനാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു. വൈകാതെ ഉദ്യോഗസ്ഥർ നേരിട്ട് എത്തി മീനച്ചിലാറ്റിൽ പരിശോധന നടത്തും.

      അൻപതിലധികം കുടിവെള്ള പദ്ധതികൾക്കാണ് മീനച്ചിലാറ്റിൽ നിന്ന് ജലം ശേഖരിക്കുന്നത്. നദിയിലെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ആണ് ഗുരുതരമായ കണ്ടെത്തലുകൾ ഉള്ളത്. എന്നാൽ കുടിവെള്ള പദ്ധതികൾക്കുള്ള വെള്ളമെല്ലാം ശുദ്ധീകരിക്കുന്നുണ്ട് എന്നാണ് മന്ത്രിയുടെ മറുപടി.

      ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ജലത്തിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിലാണ് വെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഫീക്കൽ കോളിഫോം ബാക്ടീരിയയ്ക്ക് പുറമെ, തീവ്ര അമ്ല സാന്നിധ്യവും മീനച്ചിൽ ആറ്റിൽ കണ്ടെത്തിയിരുന്നു

      ഉത്ഭവ സ്ഥാനം മുതൽ അവസാനം വരെ ജനവാസ മേഖലകളിലൂടെ കടന്ന് പോകുന്ന മീനച്ചിലാറ്റിൽ മലിനീകരണ തോത് അപകടകരമാം വിധം ഉയരുകയാണ് എന്നതാണ് ഏറെ ശ്രദ്ധേയം. അടുക്കം മുതൽ ഇല്ലിക്കൽ വരെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളിലും ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിതായി ട്രോപ്പിക്കൽ ഇൻസ്റ്റ്യൂട്ട് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

      അതായത് മനുഷ്യ വിസർജ്യം പുഴയിൽ കലരുന്നുണ്ടെന്ന് മാത്രമല്ല, അതിൻ്റെ തോത് തീവ്രവുമാണ്. ഏഴു സാമ്പിളുകളിൽ രണ്ടായിരത്തിന് മുകളിലാണ് എഫ്.സി കൗണ്ട്.

      ലോകാരോഗ്യ സംഘടനയുടെ ജല മാർഗരേഖ പ്രകാരം കുടിവെള്ളത്തിൽ ഫീക്കൽ കോളിഫോം സാന്നിധ്യം ഉണ്ടാകരുത് എന്നാണ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കോട്ടയം ജില്ലയിലെ 50 കുടിവെള്ള പദ്ധതികൾക്ക് അടക്കം ജലം ശേഖരിക്കുന്ന മീനച്ചിലാർ അതീവ മലിനമാണെന്ന കണ്ടെത്തൽ പുറത്ത് വരുന്നത്. സാഹചര്യം അതീവ ഗുരുതരമാണെന്ന് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സ്റ്റഡീസ് ഡയറക്ടർ പുന്നൻ കുര്യൻ വ്യക്തമാക്കിയിരുന്നു.

      ജലത്തിൽ പി എച്ച് ലെവൽ ഉയർന്നതായും കണ്ടെത്തലുണ്ട്. മീനച്ചിലാർ പരിസരത്ത് വ്യവസായ കേന്ദ്രങ്ങൾ കുറവായതിനാൽ, ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ എത്തുന്നതെന്ന് പഠനത്തിൽ വ്യക്തമാകുന്നത്. കോളിഫോം സാന്നിധ്യം ഉള്ള വെള്ളം ഉപയോഗിച്ചാൽ മഞ്ഞപ്പിത്തം മലേറിയ അടക്കമുള്ള ജലജന്യരോഗങ്ങൾ പകരുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തിന് മുമ്പും, ശേഷവും നടത്തിയ താരതമ്യ പഠനത്തിലാണ് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ  നിർണായക കണ്ടെത്തൽ.

      റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ അടിയന്തരമായ നടപടി വേണമെന്നാണ് ആവശ്യം ഉയർന്നത്. ഇതോടെയാണ് വിഷയത്തിൽ പ്രതികരണം നടത്തി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തുവന്നത്.
      Published by:Jayashankar AV
      First published:
      )}