'ആരോടാണ് കളിക്കുന്നതെന്ന് അറിയണം'; മലപ്പുറം കളക്ടർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയതായി പി വി അൻവർ MLA

കളക്ടർ ജാഫർ മാലിക്കിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളി.

News18 Malayalam | news18-malayalam
Updated: January 9, 2020, 8:52 PM IST
  • Share this:
"കളക്ടറെ അങ്ങനെ ഒരു ദിവസം കൊണ്ട് പായ്ക്ക്‌ ചെയ്ത് പോകാൻ സമ്മതിക്കില്ല. ആരോപണങ്ങൾക്ക് എല്ലാം തെളിവ് നൽകി, വിശദീകരിച്ചു പോയാൽ മതി. അതിനായി നീതിന്യായ വ്യവസ്ഥയുടെ ഏത് അറ്റം വരെയും പോകും..ആരോടാണ് കളിക്കുന്നത് എന്ന് അറിയണം... അൻവറിനോടാണ്.."
മലപ്പുറം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എംഎൽഎ പി വി അൻവർ ഇങ്ങനെ പറഞ്ഞ് നിർത്തി.

റീ ബിൽഡ് നിലമ്പൂരിന്റെ പേരിൽ ഭൂമി കച്ചവടത്തിന് ശ്രമം നടത്തി എന്ന കളക്ടറുടെ ആക്ഷേപമാണ് അൻവറിനെ ചൊടിപ്പിച്ചത്. ജാഫർ മാലിക് ഐഎഎസിനെതിരേ വക്കീൽ നോട്ടീസും കളക്ടർ നടത്തിയ ചെമ്പൻ കൊല്ലി ഭൂമി ഇടപാടിന് എതിരെ വിജിലൻസിന് പരാതിയും നൽകിയുമാണ് അൻവർ മലപ്പുറം പ്രസ്സ് ക്ലബ്ബിൽ എത്തിയത്.

Also Read- സുപ്രീംകോടതി സമിതി നിശ്ചയിച്ച തുക ലഭിച്ചില്ല; മരടിൽ വിധി നടപ്പാക്കുമ്പോൾ നീതി ലഭിക്കാതെ ഫ്ളാറ്റുടമകൾ

ചെമ്പൻ കൊല്ലിയിൽ ജില്ലാ ഭരണകൂടം ആദിവാസികൾക്ക് വീട് പണിയാൻ 5.20 ഏക്കർ വാങ്ങിയത് സര്ക്കാര് ചട്ടങ്ങൾ ഒന്നും പാലിക്കാതെ ആണ് എന്ന് അൻവർ പറഞ്ഞു. പറയുക മാത്രം അല്ല , പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, ജില്ലാ സർവേ സൂപ്രണ്ട് എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ശബ്ദ രേഖയും അൻവർ വാർത്താ സമ്മേളനത്തിൽ കേൾപ്പിച്ചു.

ചട്ടങ്ങൾ പലതും പാലിക്കാതെ ആണ് ഇടപാട് നടന്നത് എന്ന് അൻവർ ആവർത്തിച്ചത് ഈ സംഭാഷണങ്ങളുടെ പിൻബലത്തിൽ ആണ്.
ജാഫർ മാലിക്കിന്റെ സംഭാഷണ ശൈലിയിൽ പരിഹസിച്ച്, സംസാരിച്ച് ആണ് അൻവർ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.. അൻവറിന്റെ നടപടിയോട് കളക്ടർ പ്രതികരിച്ചിട്ടില്ല.

 

 
Published by: Rajesh V
First published: January 9, 2020, 8:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading