HOME » NEWS » Kerala » PADDY PROCUREMENT CRISIS RESOLVED AFTER DISCUSSION WITH MILL OWNERS AS TV

നെല്ല് സംഭരണം; സഹകരണസംഘങ്ങൾ വേണ്ട; സ്വകാര്യ മിൽ ഉടമകൾ തന്നെ നെല്ല് സംഭരിക്കും; പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

നെല്ല് സംഭരണം പാളിയത് സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയിരുന്നു. സർക്കാരിനെതിരെ കുട്ടനാടൻ മേഖലകളിൽ കർഷകരുടെ നിരവധി പ്രതിഷേധ പരിപാടികളും അരങ്ങേറി

News18 Malayalam | news18-malayalam
Updated: October 28, 2020, 7:08 AM IST
നെല്ല് സംഭരണം; സഹകരണസംഘങ്ങൾ വേണ്ട; സ്വകാര്യ മിൽ ഉടമകൾ തന്നെ നെല്ല് സംഭരിക്കും; പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം
നെല്ല് സംഭരണം പാളിയത് സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയിരുന്നു. സർക്കാരിനെതിരെ കുട്ടനാടൻ മേഖലകളിൽ കർഷകരുടെ നിരവധി പ്രതിഷേധ പരിപാടികളും അരങ്ങേറി
  • Share this:
തിരുവനന്തപുരം : സ്വകാര്യ മില്ല് ഉടമകൾ തന്നെ കർഷകരിൽനിന്ന് നെല്ല് സംഭരിക്കും. ആറുമാസത്തേക്ക് കർഷകരിൽ നിന്നും നെല്ല് സംഭരിക്കാൻ സർക്കാരും മില്ല് ഉടമകളും തമ്മിൽ ധാരണയായി. മില്ലുടമകൾ നെല്ല് സംഭരണത്തിൽ നിന്ന് പിന്മാറിയതോടെ സഹകരണസംഘങ്ങളെ ഉപയോഗിച്ച് സംഭരിക്കാൻ സർക്കാർ നീക്കം ആരംഭിച്ചിരുന്നു. പുതിയ തീരുമാനത്തോടെ സഹകരണസംഘങ്ങൾ നെല്ല് സംഭരണത്തിൽ നിന്നും പിന്മാറും. ഭക്ഷ്യ മന്ത്രി പി തിലോത്തമനും മില്ല് ഉടമകളും തമ്മിൽ നടന്ന ചർച്ചയിലാണ് ധാരണ ഉണ്ടായത്. സംഭരണം വൈകാതെ തന്നെ  ആരംഭിക്കും. സഹകരണ സംഘങ്ങൾ ഇതിനകം ശേഖരിച്ച നെല്ല് സംസ്കരിക്കാൻ മില്ലുടമകൾ സഹായം നൽകും.

Also Read-അട്ടപ്പാടി മഞ്ചിക്കണ്ടി; നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട വെടിവെയ്പ്പ് നടന്നിട്ട് ഒരു വർഷം

മില്ല് ഉടമകളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി കേൾക്കും

സപ്ലൈകോയുമായി നഷ്ടപരിഹാര തർക്കം ഉണ്ടായതിനെ തുടർന്നാണ് മില്ലുടമകൾ നെല്ല് സംഭരണത്തിൽ നിന്നും പിന്നോട്ട് പോയത്. ഇതോടെ സഹകരണസംഘങ്ങളെ ഉൾപ്പെടുത്തി സർക്കാർ ബദൽ നീക്കം ആരംഭിച്ചു. സഹകരണ സംഘങ്ങൾ കർഷകരിൽനിന്നും നെല്ല് ശേഖരിക്കാൻ ആരംഭിച്ചിരുന്നു. ഇതോടെ രണ്ടു മാസത്തേക്ക് നെല്ല് സംഭരിക്കാം എന്ന നിലപാടുമായി സ്വകാര്യ മില്ലുടമകൾ രംഗത്തുവന്നു. സർക്കാർ ഇത് അംഗീകരിച്ചില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിതല ചർച്ചയ്ക്ക് ശേഷമാണ് ഭക്ഷ്യമന്ത്രി മില്ല് ഉടമകളുമായി ചർച്ച നടത്തിയത്. ആറുമാസത്തേക്ക് നെല്ല് സംഭരിക്കാമെന്ന മില്ല് ഉടമകളുടെ നിലപാട് സർക്കാർ അംഗീകരിച്ചു. സ്വകാര്യ മില്ലുടമകൾ ഉന്നയിച്ച പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പിന്നീട് ചർച്ച ചെയ്യും.

Also Read-തദ്ദേശ തെരഞ്ഞെടുപ്പിൽ 34,780 പോളിംഗ് ബൂത്ത്; ജില്ലാ കളക്ടർമാർ നൽകിയ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അംഗീകരിച്ചു

കർഷകർക്ക് ആശ്വാസം

നെല്ല് സംഭരണംനിലച്ചത് കർഷകർക്ക് കനത്ത തിരിച്ചടിയായിരുന്നു. ആലപ്പുഴ, പാലക്കാട് ,തൃശൂർ ജില്ലകളിലായി ടൺകണക്കിന് നെല്ലാണ് പാടശേഖരങ്ങളിൽ കെട്ടി കിടന്നിരുന്നത്. നെല്ല് സംഭരണം പാളിയത് സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയിരുന്നു. സർക്കാരിനെതിരെ കുട്ടനാടൻ മേഖലകളിൽ കർഷകരുടെ നിരവധി പ്രതിഷേധ പരിപാടികളും അരങ്ങേറി. ഈ സാഹചര്യത്തിലാണ് അടിയന്തരമായ പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിച്ചത്.
Published by: Asha Sulfiker
First published: October 28, 2020, 7:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories