നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്മജ വേണുഗോപാലും പികെ ജയലക്ഷ്മിയും; ബിന്ദുകൃഷ്ണയെ പരിഗണിക്കുന്നതിൽ ആശയക്കുഴപ്പം

    ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്മജ വേണുഗോപാലും പികെ ജയലക്ഷ്മിയും; ബിന്ദുകൃഷ്ണയെ പരിഗണിക്കുന്നതിൽ ആശയക്കുഴപ്പം

    ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വനിതകളെ പരിഗണിക്കാത്തതിനാൽ കൂടുതൽ വനിതകൾ ഭാരവാഹി പട്ടികയിൽ ഉണ്ടാകണമെന്ന് ആവശ്യമുയരുന്നുണ്ട്.

    News18 Malayalam

    News18 Malayalam

    • Share this:
    തിരുവനന്തപുരം: പത്മജ വേണുഗോപാലും മുൻ മന്ത്രി പി കെ ജയലക്ഷ്മിയും കെപിസിസി ഭാരവാഹികൾ ആയേക്കും. ഇരുവരെയും വനിതാ പ്രതിനിധികൾ എന്ന നിലയിലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വനിതാ സംവരണവും പട്ടിക പട്ടികജാതി സംവരണവും സാധ്യമാകും എന്നതിലാണ്  പി കെ ജയലക്ഷ്മിക്ക് സാധ്യതയേറുന്നത്.

    ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വനിതകളെ പരിഗണിക്കാത്തതിനാൽ കൂടുതൽ വനിതകൾ ഭാരവാഹി പട്ടികയിൽ ഉണ്ടാകണമെന്ന് ആവശ്യമുയരുന്നുണ്ട്. ഹൈക്കമാൻഡുമായി നടക്കുന്ന ചർച്ചയിൽ വനിതാപ്രാതിനിധ്യം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. കെപിസിസി നേതൃത്വത്തിന്റെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാണ്.

    ബിന്ദു കൃഷ്ണയ്ക്ക് തടസ്സങ്ങളേറെ

    ഡിസിസി അധ്യക്ഷ എന്ന നിലയിൽ മികച്ച പ്രകടനം നടത്തിയ ബിന്ദു കൃഷ്ണയെ ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നതിൽ നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ട്. പക്ഷേ പുനഃസംഘടനയ്ക്ക്  നിശ്ചയിച്ച മാനദണ്ഡമാണ് ഇതിന് തടസ്സം. ഡിസിസി അധ്യക്ഷ പദവി ഒഴിഞ്ഞവർക്ക് ഭാരവാഹി സ്ഥാനം നൽകേണ്ടതില്ല എന്നാണ്  നിലവിലെ ധാരണ.

    Also Read-ലൈസെന്‍സ് എടുത്തത് രണ്ടാഴ്ച മുന്‍പ് ; റോഡ് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

    ബിന്ദു കൃഷ്ണയ്ക്ക് മാത്രം ഇക്കാര്യത്തിൽ ഇളവ് നൽകുന്നതിൽ എതിർപ്പുകൾ ഉയരാൻ സാധ്യതയുണ്ട്. പകരം മറ്റേതെങ്കിലും ഉയർന്ന സ്ഥാനങ്ങളിൽ ബിന്ദു കൃഷ്ണയെ ഉൾപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്.

    ബിന്ദു കൃഷ്ണയെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. പക്ഷേ ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. തിരുവനന്തപുരത്തു നടക്കുന്ന ചർച്ചയിൽ ഇക്കാര്യങ്ങളും പരിഗണിക്കുന്നുണ്ട്.

    ഭാരവാഹികളുടെ എണ്ണം കൂടുമോ?

    ജംബോ പട്ടിക വെട്ടിക്കുറയ്ക്കാൻ പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റെടുത്ത ഉടൻതന്നെ തീരുമാനമെടുത്തതാണ്. മൂന്നിലൊന്നായി ഭാരവാഹികളുടെ എണ്ണം കുറക്കുമ്പോൾ പല മുതിർന്ന നേതാക്കൾക്കും പുറത്തിരിക്കേണ്ടി വന്നേക്കാം. പുതിയ സാഹചര്യത്തിൽ ഈ തീരുമാനം പുനഃപരിശോധിക്കേണ്ടിവരുമോ എന്നതാണ് ആശങ്ക. എതിർപ്പ് ഉയർത്തുന്നവരെ കൂടി ഉൾക്കൊള്ളാവുന്ന തരത്തിൽ ഭാരവാഹികളുടെ എണ്ണം പുനഃപരിശോധിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഗ്രൂപ്പ് നേതൃത്വങ്ങൾ മുന്നോട്ടുവെച്ച ഈ നിർദ്ദേശത്തോട് കെപിസിസി നേതൃത്വം എന്ത് നിലപാട് എടുക്കും എന്നത് നിർണായകമാണ്.

    വിഎം സുധീരന്റെ നീക്കത്തിൽ കെ സുധാകരന് അമർഷം; അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി

    വിഎം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജി വെച്ചതിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് അമർഷം. സുധീരന്റെ രാജി അനാവശ്യ വിവാദങ്ങളുണ്ടാക്കി എന്നാണ് സുധാകരന്റെ നിലപാട്. പ്രതിസന്ധിഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കാനുള്ള ഉത്തരവാദിത്വം മുതിർന്ന നേതാവ് എന്ന നിലയിൽ സുധീരൻ കാണിച്ചില്ല. പാർട്ടി ശത്രുക്കൾക്ക് ആയുധം കൊടുക്കുന്ന നിലപാട് ആയിപ്പോയി ഇതെന്നും സുധാകരൻ.

    വിഎം സുധീരനുമായി പ്രധാനപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. നേതൃത്വത്തോട് വിയോജിച്ചുകൊണ്ടുള്ള സുധീരന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിലപാട്.
    Published by:Naseeba TC
    First published:
    )}