• HOME
  • »
  • NEWS
  • »
  • kerala
  • »
  • KV Thomas | തോമസ് മാസ്റ്റർ എത്ര പെന്‍ഷന്‍ വാങ്ങുന്നുണ്ട്? അതെങ്കിലും ഓര്‍ക്കണ്ടേ? പദ്മജ വേണുഗോപാല്‍

KV Thomas | തോമസ് മാസ്റ്റർ എത്ര പെന്‍ഷന്‍ വാങ്ങുന്നുണ്ട്? അതെങ്കിലും ഓര്‍ക്കണ്ടേ? പദ്മജ വേണുഗോപാല്‍

കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് തോമസെന്നും അങ്ങനെയുള്ള ഒരാളുടെ കൈയ്യിൽ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റു എന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

  • Share this:
    തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയ മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പദ്മജ വേണുഗോപാല്‍. കെ വി തോമസ് ഇടത് ക്യാംപിലേക്ക് പോയതിൽ അതിശയം തോന്നിയില്ലെന്ന് അവർ പറഞ്ഞു. കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് തോമസെന്നും അങ്ങനെയുള്ള ഒരാളുടെ കൈയ്യിൽ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റു എന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

    അദ്ദേഹം എത്ര രൂപ പെന്‍ഷനായി വാങ്ങുന്നു, അത് പോലും കോൺഗ്രസ് പാർട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓർക്കണ്ടേതല്ലെ എന്നും പദ്മജ കുറിപ്പിലൂടെ ചോദിക്കുന്നു. 30 വര്‍ഷം ഈ മണ്ഡലത്തില്‍ താമസിച്ചിരുന്നയാള്‍ എന്ന നിലയില്‍ തനിക്ക് ഇവിടുത്തെ ആളുകളുടെ മനസ്സറിയാമെന്നും അത് യുഡിഎഫിനൊപ്പമാണെന്നും പദ്മജ പറഞ്ഞു.

    പദ്മജയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

    തോമസ് മാസ്റ്റർ പോയതിനെ പറ്റി എനിക്ക് ഒന്നും പറയാനില്ല .എനിക്ക് ഒരു കാര്യത്തിൽ മാത്രമേ വിഷമം ഉള്ളു .പാർട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയം നോക്കി ചെയ്തതാണ് വിഷമം .പക്ഷെ മാഷെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് അതിൽ അതിശയം തോന്നിയില്ല .കെ.കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി .അങ്ങിനെ ഒരാളുടെ കൈയ്യിൽ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റു അല്ലെ ? നിങ്ങളൊക്കെ എന്ത് പറയുന്നു ?



    അദ്ദേഹം എത്ര പെൻഷൻ വാങ്ങുന്നു .അത് പോലും കോൺഗ്രസ് പാർട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓർക്കണ്ടേ ?ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം .30 കൊല്ലം ഈ മണ്ഡലത്തിൽ താമസിച്ച വ്യക്തി എന്ന നിലയിൽ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം .അത് യൂ.ഡി .എഫ് ഇന് ഒപ്പമാണ് .ഇനിയും കുറെ കാര്യങ്ങൾ മാഷോട് ചോദിക്കാനുണ്ട് .

     'പിണറായി വിജയനു രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധം'; കെ മുരളീധരന്‍


    കോഴിക്കോട്: പിണറായി വിജയന് രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധമെന്ന് കെ മുരളീധരന്‍ എംപി(K Muraleedharan MP). തൃക്കാക്കരയിലെ(Thrikkakara) ഇടതു കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan) നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ ജനങ്ങള്‍ക്കു പറ്റിയ അബദ്ധം തൃക്കാക്കരയില്‍ ഇത്തവണ ആവര്‍ത്തിക്കണമെന്നാണു മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.

    കേരള ജനതയ്ക്ക് ആ അബദ്ധം തിരുത്താനുള്ള ആദ്യ അവസരമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ കോണ്‍ഗ്രസ് കൂടുതല്‍ ജാഗ്രതയിലായെന്നും കെ.മുരളീധരന്‍ പറഞ്ഞു.

    Also Read- കെ വി തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി; നടപടി എഐസിസി അനുമതിയോടെയെന്ന് കെ സുധാകരൻ

    അതേസമയം കെവി തോമസിനെതിരായ നടപടി ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം പാര്‍ട്ടി നടപടി ക്ഷണിച്ചുവരുത്തുകയായിരുന്നെന്നും മാഷ് കാരണം ഒരു വോട്ടുപോലും പോവില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെ.വി.തോമസിന് ഇഷ്ടമുള്ള നിലപാടെടുക്കാം. സാങ്കേതികത്വം പറഞ്ഞ് ഇരിക്കാം. പാര്‍ട്ടി അദ്ദേഹത്തിന് എല്ലാം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ഒരു പാര്‍ട്ടിയിലിരുന്നു മറ്റൊരു പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നതു ശരിയല്ല. പാര്‍ട്ടി പരമാവധി ക്ഷമിച്ചെന്നും മുരളീധരന്‍ പറഞ്ഞു. കൃത്യമായ സമയത്തുതന്നെയാണ് നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
    Published by:Arun krishna
    First published: