ഇന്റർഫേസ് /വാർത്ത /Kerala / പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയിൽ

പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയിൽ

ശ്രീപത്മനാഭസ്വാമി ക്ഷേത്രം

ശ്രീപത്മനാഭസ്വാമി ക്ഷേത്രം

പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദേശിക്കണമെന്നും ട്രസ്റ്റ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെടുന്നു

  • Share this:

ന്യൂഡൽഹി: പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചു. ട്രസ്റ്റിൽ ഓഡിറ്റിങ് നടത്താൻ ഭരണസമിതിക്കും, ഉപദേശക സമിതിക്കും അധികാരമില്ലെന്നാണ് വാദം.

പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദേശിക്കണമെന്നും ട്രസ്റ്റ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെടുന്നുണ്ട്.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവ് ചെലവ് കണക്കുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി  സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി. വരവ് ചെലവ് കണക്ക് ഹാജരാക്കാൻ കമ്പനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ക്ഷേത്ര ഭരണത്തിലോ, വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റിനെ ഓഡിറ്റിങ്ങിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് ട്രസ്റ്റ് അപേക്ഷയിൽ വ്യക്തമാക്കിയിട്ടുള്ളത്. ട്രസ്റ്റ് സ്വതന്ത്ര സ്വഭാവമുള്ളതാണെന്നും അതിന്നാൽ ഭരണസമിതിയുടെ കീഴിലല്ലെന്ന് ഉത്തരവിടണമെന്നുമാണ് ആവശ്യം.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ശ്രീ വൈകുണ്ഡം, ഭജനപുര, മഹാലക്ഷ്മി, അനന്തശയനം, സുദർശൻ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആർട്ട് ഗാലറി, കുതിര മാളിക എന്നിവയും പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്ന് അമിക്കസ് ക്യുറി ഗോപാൽ സുബ്രമണ്യം നേരത്തെ സുപ്രീം കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതേ തുടർന്നാണ് സുപ്രീം കോടതി  പ്രത്യേക ഓഡിറ്റിന്  നിർദ്ദേശം നൽകിയത്.

1965ൽ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയാണ് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. തിരുവിതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ നടത്തുന്നിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ ട്രസ്റ്റ്  ഇടപെടാറില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് അപേക്ഷ പരിഗണിക്കും.

കടൽക്കൊല കേസ്: മാനസിക ആഘാതത്താൽ ആത്മഹത്യ ചെയ്ത കുട്ടിയുടെ അമ്മ നഷ്ടപരിഹാരം തേടി ഹൈക്കോടതിയിൽ

ഇറ്റാലിയൻ നാവികർ പ്രതികളായ കടൽക്കൊല കേസിൽ മൽസ്യത്തൊഴിലാളിയുടെ അമ്മ ഹൈക്കോടതിയിലേക്ക്. അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളിയുടെ അമ്മയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബോട്ടുടമ തന്റെ മകന്റെ പേര് നിർദേശിച്ചില്ല. സംഭവം നേരിട്ട് കണ്ടതിനെ തുടർന്ന് മാനസിക നില തെറ്റിയ മകൻ ചികിത്സ ലഭിച്ചില്ലെന്നും, മകൻ പിന്നീട് ആത്മഹത്യ ചെയ്‌തെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചത്തക്ക് ശേഷം ഹർജി ഹൈക്കോടതി പരിഗണിക്കും.

ഒൻപതുവർഷം മുൻപ് എൻറിക്ക ലെക്‌സിയിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമാണ് നിർണായകമായ വെളിപ്പെടുത്തലുണ്ടായത്. വെടിവയ്‌പില്‍ തകര്‍ന്ന ബോട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുമുണ്ടായിരുന്നെന്നും സംഭവം നേരില്‍ക്കണ്ടതിന്റെ ആഘാതത്തില്‍ മാനസിക വിഭ്രാന്തി സംഭവിച്ച കുട്ടി 2019 ല്‍ ആത്മഹത്യ ചെയ്‌തെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ്‌ അറിയിച്ചത്.

കടല്‍ക്കൊലക്കേസില്‍ ബോട്ടുടമയ്‌ക്കുള്ള നഷ്‌ടപരിഹാരമായി ഇറ്റലി കൈമാറിയ രണ്ടു കോടി രൂപ ബോട്ടിലുണ്ടായിരുന്ന പത്തു മത്സ്യത്തൊഴിലാളികള്‍ക്കു തുല്യമായി വീതിക്കണമെന്ന അഭിപ്രായമറിയിച്ച റിപ്പോര്‍ട്ടിലാണ്‌ ആഭ്യന്തര വകുപ്പ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. കൊല്ലം സ്വദേശിയായ പ്രജിത്ത്‌ എന്ന കുട്ടിയാണ് ബോട്ടിലുണ്ടായിരുന്നത്‌. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ കുട്ടിയുടെ ബന്ധുക്കള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും പരാതി ഇതുവരെ തീര്‍പ്പാക്കിയിട്ടില്ലെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

First published:

Tags: Padmanabha swamy temple