• HOME
 • »
 • NEWS
 • »
 • kerala
 • »
 • Blade Mafia | കൊള്ളപ്പലിശക്കാരുടെ ഭീഷണി; പെയിന്റിംഗ് തൊഴിലാളി ജീവനൊടുക്കി

Blade Mafia | കൊള്ളപ്പലിശക്കാരുടെ ഭീഷണി; പെയിന്റിംഗ് തൊഴിലാളി ജീവനൊടുക്കി

അയ്യായിരം രൂപയ്ക്ക് ദിവസം 300 രൂപ വീതം പലിശ നല്‍കിയിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  തൃശ്ശൂര്‍: അയ്യായിരം രൂപയുടെ വായ്പ തിരിച്ചടവിനുള്ള കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് തൃശൂരില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം.

  നവംബര്‍ പന്ത്രണ്ടിനാണ് പെയിന്റിങ് തൊഴിലാളി രമേശ് ആത്മഹത്യ ചെയ്തത്. അയ്യായിരം രൂപയ്ക്ക് ദിവസം 300 രൂപ വീതം പലിശ നല്‍കിയിരുന്നു.

  ഇതുവരെ പതിനായിരത്തിലേറെ രൂപ രമേശ് അടച്ചിരുന്നു. പിന്നീട് ഭാര്യയെ അടക്കം പലിശക്കാര്‍ വീണ്ടും ഭീഷണിപ്പെടുത്തിയപ്പോള്‍ ആണ് രമേശന്‍ ജീവനൊടുക്കിയത്.

  പാലക്കാട് പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതി റിമാന്‍ഡില്‍

  പാലക്കാട്:  വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. ചീറ്റുരിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

  Also Read - ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവർച്ച ചെയ്യുന്ന രണ്ട്​ കുട്ടികൾ ഉൾപ്പെടെയുള്ളവർ പിടിയിൽ

  കേസില്‍ അത്തിമണി ആഷ മന്‍സിലില്‍ എസ് ആസാദി(25)നെയാണ് ചിറ്റൂര്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. അത്മഹത്യാ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

  ചിറ്റൂര്‍ സ്വദേശിനിയായ 15 വയസ്സുകാരിയെ ചൊവ്വഴ്ച രാവിലെ പത്തോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്.കുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ആസാദിന്റെ പേര് ഉണ്ടായിരുന്നു.

  ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

  കോട്ടയത്ത് റിട്ടേയേര്‍ഡ് ഹെഡ്മാസ്റ്ററുടെ പക്കല്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിപ്പറിച്ച പ്രതികളെ പിടികൂടി

  കോട്ടയം കിടങ്ങൂരില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററുടെ(Retired Headmaster) കൈയ്യില്‍ നിന്ന് പണം കവര്‍ന്ന പ്രതികളെ പോലീസ് പിടികൂടി. ശൗന്യം കുഴിയില്‍ വീട്ടില്‍ ജോസഫിന്റെ പക്കല്‍ നിന്നാണ് പ്രതികര്‍ പണം കവര്‍ന്നത്.

  Also Read - RSS പ്രവർത്തകൻ്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാറിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു

  കഴിഞ്ഞ ദിവസം കിടങ്ങൂര്‍ സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക്, എസ് ബി ഐ എന്നീ ബാങ്കുകളില്‍ നിന്ന് 2.45 രൂപ പിന്‍വലിച്ച ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴി കിടങ്ങൂര്‍ ടൗണ്‍ മുതല്‍ പ്രതികള്‍ ജോസഫിനെ പിന്‍ തുടര്‍ന്നിരുന്നു. ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ ജോസഫിനെ തടഞ്ഞു നിര്‍ത്തി 2.45 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു

  കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ പിടികൂടി. ശ്രീജിത്ത്,ബെന്നി,സ്വരജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ശ്രീജിത്തിന്റെ പേരില്‍ കിടങ്ങൂര്‍,അയര്‍ക്കുന്നം സേ്‌റ്റഷനുകളിലായി നിരവധി കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികിട്ടാനുള്ളതായി പോലീസ് പറഞ്ഞു.
  Published by:Karthika M
  First published: