• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാകിസ്ഥാന്‍ വിസ നല്‍കി; മലയാളി തീര്‍ത്ഥാടകന്‍ ശിഹാബ് ചോറ്റൂര്‍ ഹജ്ജ് യാത്ര നാളെ പുനരാരംഭിക്കും

പാകിസ്ഥാന്‍ വിസ നല്‍കി; മലയാളി തീര്‍ത്ഥാടകന്‍ ശിഹാബ് ചോറ്റൂര്‍ ഹജ്ജ് യാത്ര നാളെ പുനരാരംഭിക്കും

കഴിഞ്ഞ ജൂൺ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്.

  • Share this:

    ന്യൂഡൽഹി: കേരളത്തില്‍ നിന്ന് കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ നാളെ യാത്ര പുനരാരംഭിക്കും. പാകിസ്ഥാന്‍ വിസ അനുവദിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഏകദേശം നാല് മാസത്തോളമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് കഴിഞ്ഞിരുന്നത്. ഇന്ന് പാകിസ്ഥാന്‍ ഭരണകൂടം വിസ അനുവദിച്ചതോടെ ഉടന്‍ യാത്ര പുനരാരംഭിക്കുമെന്ന് ശിഹാബ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

    കഴിഞ്ഞ ജൂൺ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞു.

    also read-കാല്‍ നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു; അതിര്‍ത്തിയില്‍ കുടുങ്ങി

    ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാൽനടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ്. അതിന് എല്ലാവരുടെയും പ്രാർഥന വേണം. ഇന്ത്യയിലും പാകിസ്ഥാനിലും തന്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ലെന്നും ശിഹാബ് വ്യക്തമാക്കി.

    പാകിസ്ഥാന്‍ തനിക്ക് വിസ നിഷേധിച്ചിട്ടില്ല, കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിട്ടതെന്നും  ശിഹാബ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രാൻസിറ്റ് വിസയാണ് തനിക്ക് ആവശ്യമുള്ളത്. പാകിസ്ഥാന്‍ സന്ദർശിക്കാനാണെങ്കിൽ ടൂറിസ്റ്റ് വിസ മതിയാകുമായിരുന്നു. ഇത് മണിക്കൂറുകൾക്കുള്ളിൽ ലഭിക്കും. എന്നാൽ പാകിസ്ഥാനിലൂടെ ഇറാനിലേക്ക് പോകാൻ ട്രാൻസിറ്റ് വിസയാണ് ലഭിക്കേണ്ടത്. അതുകൊണ്ടാണ് വിസ ലഭിക്കാൻ വൈകുന്നതെന്ന് ശിഹാബ് മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു.

    Published by:Arun krishna
    First published: