ബിജെപിയിൽ പൊട്ടിത്തെറി: പാലാ നിയോജകമണ്ഡലം പ്രസിഡന്റിനെ സസ്പെൻഡ് ചെയ്തു
ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ.ഹരി ആണ് ഇക്കാര്യം അറിയിച്ചത്.
news18
Updated: September 23, 2019, 7:58 PM IST

bjp
- News18
- Last Updated: September 23, 2019, 7:58 PM IST
പാലാ: ബി ജെ പി പാലാ നിയോജകമണ്ഡലം പ്രസിഡന്റിനെ സസ്പെൻഡ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഗുരുതരവീഴ്ച വരുത്തിയതിനാണ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ.ഹരി ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാലാ ബി ജെ പിയിലെ സ്ഥിതിഗതികൾ കൂടുതൽ കലുഷിതമായിരിക്കുകയാണ്. ബിനു പുളിക്കകണ്ടം തെരഞ്ഞെടുപ്പിൽ നിർജീവമായിരുന്നു എന്ന് എൻ ഹരി ന്യൂസ് 18 നോട്. നടപടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണ വിധേയമായാണ് സസ്പെൻഷനെന്നും എൻ ഹരി പറഞ്ഞു.
ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ.ഹരി ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാലാ ബി ജെ പിയിലെ സ്ഥിതിഗതികൾ കൂടുതൽ കലുഷിതമായിരിക്കുകയാണ്.