നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിൻവലിക്കണം; സർക്കാർ  കാഴ്ച്ചക്കാരായി നോക്കി നിൽക്കരുത്: മുസ്ലീം മത സംഘടനകൾ

    പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിൻവലിക്കണം; സർക്കാർ  കാഴ്ച്ചക്കാരായി നോക്കി നിൽക്കരുത്: മുസ്ലീം മത സംഘടനകൾ

    വിവാദ പ്രസ്താവന നടത്തിയിട്ടും വിഷയത്തിൽ മുസ്ലിം സംഘടനകളുടെ പ്രതികരണം പക്വതയോടെ ആയിരുന്നുവെന്നും യോഗം വിലയിരുത്തി.

    News18

    News18

    • Share this:
    കോഴിക്കോട്: സച്ചാർ വിഷയം ചർച്ച ചെയ്യാൻ ലീഗ്‌ വിളിച്ച് ചേർത്ത യോഗത്തിലെ മുഖ്യ ചർച്ച  പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന തന്നെയായിരുന്നു. ബിഷപ്പ് നടത്തിയ നാർക്കോട്ടിക് ജിഹാദ് പ്രസ്താവന പിൻവലിക്കണമെന്ന് കോഴിക്കോട് ചേർന്ന മുസ്ലീം മത സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. ബിഷപ്പ് ലക്ഷ്യം വെച്ചത് മുസ്ലിംങ്ങളെ തന്നെയാണ്. ഇത്തരം പരാമർശങ്ങൾ ഇനിയും ഉണ്ടാവാൻ പാടില്ല. ഇത് സമൂഹത്തിന് ഗുണം ചെയ്യില്ല. കേരളത്തിന്റെ മതസൗഹാർദം നഷ്ടപ്പെടുത്തുന്ന ഒരു പ്രസ്താവനയും ശരിയല്ല. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ സർക്കാർ നോക്കിനിൽക്കാൻ പാടില്ല. ശക്തമായ നടപടികളും ഇടപെടലും ഉണ്ടാവണമെന്ന് യോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് നടത്തിയ  വാർത്താസമ്മേളനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ യോഗത്തിന് ശേഷമുള്ള  പറഞ്ഞു.

    സർക്കാർ വിഷയത്തിൽ സർവ കക്ഷിയോഗം വിളിക്കാൻ തയ്യാറാവണം വിവാദ പ്രസ്താവന നടത്തിയിട്ടും വിഷയത്തിൽ മുസ്ലിം സംഘടനകളുടെ പ്രതികരണം പക്വതയോടെ ആയിരുന്നുവെന്നും യോഗം വിലയിരുത്തി. യോഗത്തിന് ശേഷം ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇത് ഏറെ സ്വാഗതാർഹമാണ്. എന്നാൽ സർക്കാരിന്റെ നിസ്സംഗതയിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നോക്കി നിൽക്കാതെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

    കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം ചേർന്നത്. വൈകുന്നേരം 3.30 ന് തുടങ്ങിയ യോഗം 2 മണിക്കൂറോളം തുടർന്നു. സച്ചാർ വിഷയത്തിൽ സർക്കാരിൽ നിന്നും യാതൊരു നീതിയും ലഭിച്ചില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഈ കാര്യത്തിൽ സർക്കാരിനോടുള്ള കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
    സമസ്ത, കെ. എൻ. എം, ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുൽ ഉലമ, എം. എസ്. എസ്, എം. ഇ. എസ്., തുടങ്ങിയ സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്. എ. പി സുന്നി വിഭാഗം യോഗത്തിൽ നിന്ന് വിട്ടുനിന്നു.
    Also Read-'നിർഭാഗ്യകരമായ പരാമർശം, പ്രണയവും മയക്കുമരുന്നും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ട'; മുഖ്യമന്ത്രി പിണറായി വിജയൻ

    നാർക്കോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പിനെ ജോസ് കെ മാണിയും വി.എൻ വാസവനും അടക്കമുള്ള മന്ത്രിമാർ സന്ദർശിച്ചിരുന്നു. ഇതിനെതിരെയും മുസ്‌ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. ബിഷപ്പിന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ വിവിധ മതസാമുദായിക നേതാക്കന്മാരുടെ യോഗം തിരുവനന്തപുരത്ത് നടന്നിരുന്നു. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കതോലിക്കാ ബാവ, പാളയം ഇമാം ഡോ. ഹുസൈൻ മടവൂർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
    Also Read-പാലാ ബിഷപ്പിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തായാലും അതിനെതിരെ ഒറ്റക്കെട്ടായി നിൽക്കും: സിറോ മലബാർ സഭ

    എന്നാൽ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ഒരു മധ്യസ്ഥ ചർച്ച അല്ല വേണ്ടത്. പരാമർശം പിൻവലിക്കുകയാണ് വേണ്ടത് എന്ന് വ്യക്തമാക്കിക്കൊണ്ട് കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു. പാലാ ബിഷപ്പിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തായാലും അതിനെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന്  സിറോ മലബാർ സഭയും വ്യക്തമാക്കി. പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിൽനിന്ന് പിന്മാറണം. ബിഷപ്പിനെതിരെ  നടപടി വേണം എന്ന ആവശ്യം ആസൂത്രിതം ആണ്.  സമൂഹത്തിലെ സാഹോദര്യം നഷ്ടപ്പെടുത്താൻ മാത്രമാണ് ഇത്തരം നീക്കങ്ങൾ ഉപകരിക്കുക.

    മുഖ്യമന്ത്രി പിണറായി വിജയൻ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ  പൂർണമായും തള്ളി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ്  സിറോ മലബാർ സഭ ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. പാലാ ബിഷപ്പിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന വാർത്താക്കുറിപ്പ് അതിനെതിരായ നീക്കങ്ങളെ തള്ളിപ്പറയുന്നു. സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ്  കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ്  മാർ ആൻഡ്രൂസ് താഴത്ത് ആണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.

    പുതിയ സാഹചര്യത്തിൽ അടിയന്തരമായി ചേർന്ന് ഓൺലൈൻ യോഗത്തിന് ശേഷമാണ് വാർത്താക്കുറിപ്പ് പുറത്തിറക്കുന്നത് എന്ന് ആൻഡ്രൂസ് താഴത്ത്  വിശദീകരിക്കുന്നു. താമരശ്ശേരി ബിഷപ്പ് ഉൾപ്പെടെയുള്ള മറ്റ് ബിഷപ്പുമാരും  യോഗത്തിൽ പങ്കെടുത്തതായി ആൻഡ്രൂസ് താഴത്ത് പറയുന്നു. സംയുക്ത അഭിപ്രായമാണ് ഈ കാര്യത്തിൽ ഉണ്ടായതെന്നും വാർത്താക്കുറിപ്പിൽ ആൻഡ്രൂസ് താഴത്ത് വിശദീകരിക്കുന്നു.
    Published by:Naseeba TC
    First published:
    )}