തിരുവനന്തപുരം: ഇടതമുന്നണി സ്ഥാനാർഥി മാണി സി കാപ്പന്റെ വിജയത്തിൽ പാലായിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പാലായിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാനുള്ള കരുത്തുപകരുന്നതാണ് ജനവിധി. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly ByElection, Byelection, Byelection in pala, Byelection Result, Byelections, Pala, Pala by-election, Pala by-elections, Pala ByElection, Pala in by election