തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടഞ്ഞു നിൽക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി തിങ്കളാഴ്ച കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തും. യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്നാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കോട്ടയത്താണ് ചർച്ച.
പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമാന്തര പ്രചാരണം സംഘടിപ്പിക്കുമെന്ന് ജോസഫ് വിഭാഗം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് കോൺഗ്രസ് നേതാക്കൾ ജോസഫുമായി ബന്ധപ്പെട്ട് തീരുമാനത്തിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ഇതിനു ജോസഫ് തയാറാകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ ജോസഫുമായി നേരിട്ട് ചർച്ചയ്ക്കെത്തുന്നത്.
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അസ്വാരസ്യങ്ങളില്ലാതെ കേരള കോൺഗ്രസിലെ ഇരു വിഭാഗങ്ങളെയും സജീവമാക്കുകയെന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Jose K Mani, P j joseph, Pala by-election