യു.ഡി.എഫ് കോട്ടകൾ തകർത്ത് മാണി സി കാപ്പൻ; 4 പഞ്ചായത്തുകളിൽ ഇടതു മുന്നേറ്റം

വോട്ടെണ്ണൽ നാലാം റൗണ്ട് പിന്നിടുമ്പോൾ ഇടതിന് അനുകൂലമായ തരംഗമാണെന്ന് പാലായിലെന്ന് വ്യക്തമാകുകയാണ്. 

news18-malayalam
Updated: September 27, 2019, 10:14 AM IST
യു.ഡി.എഫ് കോട്ടകൾ തകർത്ത് മാണി സി കാപ്പൻ; 4 പഞ്ചായത്തുകളിൽ ഇടതു മുന്നേറ്റം
മാണി സി. കാപ്പൻ
  • Share this:
കോട്ടയം: യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് നാല്  പഞ്ചായത്തുകളിലും മുന്നേറ്റം നടത്തി ഇടതു സ്ഥാനാർഥി മാണി സി. കാപ്പൻ. രാമപുരം, കടനാട് , മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിലാണ് വോട്ടെണ്ണൽ പൂർത്തിയായത്. 3050 വോട്ടിന്റെ ലീഡാണ് പത്തു മണിയോടെ മാണി സി കാപ്പൻ നേടിയത്.

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകൾ യു.ഡി.എഫ് കോട്ടകളായാണ് അറിയപ്പെടുന്നത്. എന്നാൽ എല്ലായിടത്തും പടിപടിയായി ലീഡുയർത്തിയിരിക്കുകയാണ് മാണി സി കാപ്പൻ. ഇതുവരെ എണ്ണിയ ഒരു ബൂത്തിലും ഒന്നാമതെത്താൻ യു.ഡി.എപ് സ്ഥാനാർഥിക്കായിട്ടില്ല.

വോട്ടെണ്ണൽ നാലാം റൗണ്ട് പിന്നിടുമ്പോൾ ഇടതിന് അനുകൂലമായ തരംഗമാണെന്ന് വ്യക്തമാകുകയാണ്.

വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങൾ അറിയാൻ ഇവിടെ Click ചെയ്യുക.

First published: September 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading