തുടക്കം രാമപുരത്ത്; എട്ട് പഞ്ചായത്തുകളിലും കാപ്പന് ലീഡ്

എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനൊപ്പം നിന്ന കരൂർ പഞ്ചായത്തിലും ഇക്കുറി ഇടതു മുന്നണിക്കാണ് മുന്നേറ്റം. 

news18-malayalam
Updated: September 27, 2019, 11:15 AM IST
തുടക്കം രാമപുരത്ത്; എട്ട് പഞ്ചായത്തുകളിലും കാപ്പന് ലീഡ്
മാണി സി കാപ്പൻ
  • Share this:
പാലാ: അഞ്ചു പതിറ്റാണ്ടു നീണ്ട കേരള കോൺഗ്രസ് അപ്രമാധിത്യം തകർത്ത് യു.ഡി.എഫ് കോട്ടകളിൽ വിള്ളൽ വീഴ്ത്തി ഇടത് സ്ഥാനാർഥി മാണി സി കാപ്പന്റെ മുന്നേറ്റം. 12 പഞ്ചായത്തുകളിൽ  എട്ടിലും വ്യക്തമായ മുന്നേറ്റമാണ് മാണി സി കാപ്പൻ നടത്തിയിരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഒപ്പം നിന്ന കരൂർ പഞ്ചായത്തിലും ഇടതു മുന്നണിക്കാണ് മുന്നേറ്റം.

യു.ഡി.എഫ് കോട്ടയായ രാമപുരം പിടിച്ചടക്കിയാണ് കാപ്പൻ പടയോട്ടം ആരംഭിച്ചത്. രാമപുരത്തിനു പിന്നാലെ  കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിലും കാപ്പൻ ലീഡ് നേടി. കരൂർ പഞ്ചായത്താണ് ഇപ്പോൾ എണ്ണിത്തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിക്ക് 180 വോട്ടുകളും തോമസ് ചാഴിക്കാടന് 4500 വോട്ടുകളും നേടിയ രാമപുരത്ത് 162 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പന്‍ നേടിയത്.

കെ എം മാണി യെ 107 വോട്ടുകളുടെ ലീഡും തോമസ് ചാഴിക്കാടന് 2727 വോട്ടുകളും നല്‍കിയ കടനാടും മാണി സി കാപ്പന്‍ പിച്ചെടുത്തു. മൂന്നിലവിലും മാണി സി കാപ്പന്‍ തന്നെ മുന്നിലെത്തി. കെ എം മാണിക്ക് 419 വോട്ടിന്റെ ലീഡും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 2758 വോട്ടുകളുടെ ലീഡും നല്‍കിയ ഭരണങ്ങാനവും മാണി സി കാപ്പൻ പിടിച്ചടക്കി.

വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങൾ അറിയാൻ ഇവിടെ Click ചെയ്യുക.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍