LIVE NOW

Pala By Election LIVE: പാലായിൽ 71.43% പോളിങ്; വോട്ടെണ്ണൽ വെള്ളിയാഴ്ച

പോളിങ്ങിന്‍റെ ആദ്യ ഘട്ടത്തിൽ മോക് പോളിൽ തകരാര്‍ കണ്ടെത്തിയ ആറു ബൂത്തുകളിൽ വി വി പാറ്റ് മെഷീനുകൾ മാറ്റി സ്ഥാപിച്ചു

Malayalam.news18.com | September 27, 2019, 2:25 PM IST
facebook Twitter Linkedin
Last Updated September 27, 2019
auto-refresh
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 71.43 ശതമാനം പോളിങ്. 126 ബൂത്തുകളിൽ പോളിങ് അവസാനിച്ചശേഷമുള്ള കണക്ക് പ്രകാരമാണിത്. പോളിങ്ങിന്‍റെ ആദ്യ ഘട്ടത്തിൽ മോക് പോളിൽ തകരാര്‍ കണ്ടെത്തിയ ആറു ബൂത്തുകളിൽ വി വി പാറ്റ് മെഷീനുകൾ മാറ്റി സ്ഥാപിച്ചു. അന്ത്യാളം, വലവൂര്‍, കിഴപ്രയാര്‍, പറപ്പള്ളി, പനമറ്റം തുടങ്ങിയ സ്ഥലങ്ങളിലെ ബൂത്തുകളിൽ മോക് പോളിൽ തകരാർ കണ്ടെത്തി. ഇവിടങ്ങളിൽ വി വി പാറ്റുകൾ മാറ്റി സ്ഥാപിച്ചു. രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ബൂത്തിലടക്കം ചിലയിടങ്ങളിൽ വെളിച്ചക്കുറവ് കാരണം വോട്ടിങ് യന്ത്രത്തിലെ ചിഹ്നങ്ങൾ കാണുന്നില്ലെന്ന് പരാതി ഉയർന്നു. ഇത് പിന്നീട് പരിഹരിച്ചു.

'ഹൗഡി മോദി' എന്നാണ് ഇ പരിപാടിയുടെ പേര്; പക്ഷേ മോദി ഒറ്റയ്ക്ക് ഒന്നുമല്ല: ഹൂസ്റ്റണിന്‍റെ മനസ് കവർന്ന് നരേന്ദ്ര മോദി
Read More
2:25 pm (IST)
1:29 pm (IST)
1:09 pm (IST)

Load More



യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ, എൻഡിഎ സ്ഥാനാർഥി എൻ. ഹരി എന്നിവരടക്കം 13 പേരാണ് മത്സരരംഗത്തുള്ളത്. ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടർമാരാണ് പാലായിലുള്ളത്. 87,729 പുരുഷ വോട്ടർമാരും 91,378 വനിതാ വോട്ടർമാരുമാണ് പാലാ മണ്ഡലത്തിലുള്ളത്.

തത്സമയ വിവരങ്ങൾ

corona virus btn
corona virus btn
Loading