പാലായിലെ പോളിംഗ് ശതമാനം കുറഞ്ഞു, നല്ലത് ആരുടെ സമയം?

വോട്ടു രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ കളക്ഷന്‍ സെന്‍ററായ പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ എത്തിച്ചു

news18
Updated: September 23, 2019, 8:08 PM IST
പാലായിലെ പോളിംഗ് ശതമാനം കുറഞ്ഞു, നല്ലത്  ആരുടെ സമയം?
വോട്ടു രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ കളക്ഷന്‍ സെന്‍ററായ പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ എത്തിച്ചു
  • News18
  • Last Updated: September 23, 2019, 8:08 PM IST
  • Share this:
പാലാ: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ 71.43 ശതമാനം പോളിംഗ്. ആകെയുള്ള 179107 വോട്ടര്‍മാരില്‍ 127939 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ഇതില്‍ 65203 പേര്‍ പുരുഷന്‍മാരും 62736 പേര്‍ സ്ത്രീകളുമാണ്. പുരുഷന്‍മാരില്‍ 74.32 ശതമാനം പേരും സ്ത്രീകളില്‍ 68.65 ശതമാനം പേരും വോട്ടു ചെയ്തു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.25 ശതമാനവും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 72.68 ശതമാനവുമായിരുന്നു പാലാ നിയമസഭാ മണ്ഡലത്തിലെ പോളിംഗ്.

രാവിലെ എട്ടിന് 8.71 ശതമാനമായിരുന്ന പോളിംഗ് ഒന്‍പതിന് 15.57 ശതമാനവും പത്തിന് 22.95 ശതമാനവും 11ന് 30.93 ശതമാനവും 12ന് 39.12 ശതമാനവുമായി. ഉച്ചകഴിഞ്ഞ് ഒന്നിന്-46.03, രണ്ടിന്-51.76, മൂന്നിന്-57.61, നാലിന്-63.40, അഞ്ചിന്-68.62 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മണിക്കൂറുകളിലെ പോളിംഗ് ശതമാനം.

വോട്ടു രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ കളക്ഷന്‍ സെന്‍ററായ പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ എത്തിച്ചു തുടങ്ങി. കവീക്കുന്ന് സെന്‍റ് എഫ്രേംസ് യു.പി. സ്‌കൂളിലെ 121-ാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥരാണ് ആദ്യം മടങ്ങിയെത്തിയത്.

എല്ലാ ബൂത്തുകളിലും 50 വോട്ടുകള്‍ ചെയ്ത് യന്ത്രങ്ങള്‍ ഉപയോഗസജ്ജമെന്ന് ഉറപ്പാക്കി. മോക്‌പോള്‍ ഫലം മായ്ച്ചതിനു ശേഷമാണ് രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ചത്. മോക് പോള്‍ നടത്തുമ്പോള്‍ സാങ്കേതികതകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആറു ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങള്‍ പോളിംഗിനു മുമ്പ് മാറ്റി സ്ഥാപിച്ചു.

അന്ത്യാളം സെന്‍റ് മാത്യൂസ് എല്‍.പി. സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 89),
വലവൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍(95), പാലാ സെന്‍റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍(127), കിഴപ്രയാര്‍ സണ്‍ഡേ സ്‌കൂള്‍ ഹാള്‍(136), പറപ്പള്ളി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍(139), പനമറ്റം ഗവണ്‍മെന്റ് എച്ച്.എസ്.എസ് (171) എന്നീ ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളാണ് മാറ്റിയത്.

പോളിംഗിനിടെ ബാലറ്റ് യൂണിറ്റിന് സാങ്കേതിക തകാരാറുണ്ടായ പുലിയന്നൂര്‍ കലാനിലയം എല്‍.പി.എസ്‌കൂളിലെയും(108) കണ്‍ട്രോള്‍ യൂണിറ്റ് പ്രവര്‍ത്തന ക്ഷമമല്ലാതായ പൈങ്ങുളം ചെറുകര സെന്‍റ് ആന്റണീസ് യു.പി സ്‌കൂളിലെയും(99) വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി പുതിയവ സ്ഥാപിച്ചു. പൂവരണി ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ (142) വിവിപാറ്റ് യന്ത്രവും വോട്ടിംഗിനിടെ മാറ്റി.

ഭിന്നശേഷിക്കാര്‍ക്കായി തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കിയ പ്രത്യേക ക്രമീകരണങ്ങള്‍ പ്രയോജനപ്പെടുത്തി 376 പേര്‍ വോട്ടു ചെയ്തു. നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരാണ് ഇവരെ ബൂത്തിലെത്തിക്കുന്നതിന് നേതൃത്വം നല്‍കിയത്. പ്രശ്‌നബാധിത പട്ടികയില്‍പെട്ട ബൂത്തുകളില്‍ വീഡിയോ റെക്കോര്‍ഡിംഗ് ഏര്‍പ്പെടുത്തിയിരുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിന്‍റെ പോള്‍ മാനേജര്‍ ആപ്ലിക്കേഷൻ വഴിയാണ് പോളിംഗ് വിവരങ്ങള്‍ ക്രോഡീകരിച്ചത്.

First published: September 23, 2019, 8:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading