'ഇത് എന്‍റെ വ്യക്തിപരമായ ജയമല്ല'; എൽഡിഎഫിന്‍റെ കൂട്ടായ വിജയമെന്ന് മാണി സി കാപ്പൻ

ചില ചാനലുകൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രവർത്തകരുടെ ആവേശം കെടുത്തിയെങ്കിലും വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് മാണി സി കാപ്പൻ

news18-malayalam
Updated: September 27, 2019, 11:27 AM IST
'ഇത് എന്‍റെ വ്യക്തിപരമായ ജയമല്ല'; എൽഡിഎഫിന്‍റെ കൂട്ടായ വിജയമെന്ന് മാണി സി കാപ്പൻ
മാണി സി കാപ്പൻ
  • Share this:
കോട്ടയം: പാലാ വോട്ടെണ്ണലിൽ തുടക്കംമുതൽ ഉണ്ടായ മുന്നേറ്റം തന്‍റെ വ്യക്തിപരമായ ജയമല്ലെന്നും എൽഡിഎഫിന്‍റെ കൂട്ടായ വിജയമാണെന്ന് ഇടത് സ്ഥാനാർഥി മാണി സി കാപ്പൻ. ന്യൂസ് 18നോട് പ്രതികരിക്കവെയാണ് മാണി സി കാപ്പൻ ഇക്കാര്യം പറഞ്ഞത്. ചില ചാനലുകൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രവർത്തകരുടെ ആവേശം കെടുത്തിയെങ്കിലും വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് മാണി സി കാപ്പൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും മറ്റ് ഇടത് നേതാക്കളും നടത്തിയ പ്രചാരണം തന്‍റെ വിജയത്തിൽ ഏറെ നിർണായകമായി. ഫലം പുറത്തുവന്നശേഷം ഇടതുമുന്നണിയുമായി ആലോചിച്ചു മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു.
First published: September 27, 2019, 11:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading