Pala By-election Result: കഴിഞ്ഞ തവണ അഞ്ചാം റൗണ്ടിൽ മുന്നിലെത്തിയത് മാണി സി കാപ്പൻ

2016നെ അപേക്ഷിച്ച് അഞ്ച് റൗണ്ടുകൾ പൂർത്തിയായപ്പോൾ യുഡിഎഫിന് 4467 വോട്ടുകളും ബിജെപിക്ക് 2587 വോട്ടുകളും കുറഞ്ഞു...

news18-malayalam
Updated: September 27, 2019, 11:09 AM IST
Pala By-election Result: കഴിഞ്ഞ തവണ അഞ്ചാം റൗണ്ടിൽ മുന്നിലെത്തിയത് മാണി സി കാപ്പൻ
മാണി സി. കാപ്പൻ
  • Share this:
കോട്ടയം: 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു റൗണ്ടിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മാണി സി കാപ്പൻ മുന്നിലെത്തിയത്. അത് അഞ്ചാം റൗണ്ടിലായിരുന്നു. അഞ്ചാം റൌണ്ടിൽ തൊള്ളായിരത്തിൽപ്പരം വോട്ടുകൾക്ക് ലീഡ് നേടിയ മാണി സി കാപ്പൻ ആദ്യമായി കെ.എം മാണിക്കെതിരെ 295 വോട്ടുകൾക്ക് മുന്നിലെത്തിയിരുന്നു.

അഞ്ച് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ ഇത്തവണ 3299 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ മുന്നിലാണ്. 21727 വോട്ടുകൾ മാണി സി കാപ്പൻ നേടിയപ്പോൾ ജോസ് ടോമിന് 18428 വോട്ടുകളും എൻഡിഎയുടെ എൻ. ഹരിക്ക് 6809 വോട്ടുകളുമാണ് ലഭിച്ചത്.

2016നെ അപേക്ഷിച്ച് അഞ്ച് റൗണ്ടുകൾ പൂർത്തിയായപ്പോൾ യുഡിിന് 4467 വോട്ടുകളും ബിജെപിക്ക് 2587 വോട്ടുകളും കുറഞ്ഞു.
First published: September 27, 2019, 10:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading