അട്ടിമറി ജയം; പാലാ പിടിച്ചടക്കി എൽ.ഡി.എഫ്
മാണി സി കാപ്പൻ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിനെ പരാജയപ്പെടുത്തിയത്.
news18-malayalam
Updated: September 27, 2019, 12:52 PM IST
മാണി സി കാപ്പൻ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിനെ പരാജയപ്പെടുത്തിയത്.
- News18 Malayalam
- Last Updated: September 27, 2019, 12:52 PM IST
കോട്ടയം: അഞ്ച് പതിറ്റാണ്ടു കാലം യു.ഡി.എഫ് കോട്ടയായിരുന്ന പാലാ പിടിച്ചടക്കി ഇടതു മുന്നണി. എൻ.സി.പി സ്ഥാനാർഥി മാണി സി കാപ്പൻ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിനെ പരാജയപ്പെടുത്തിയത്.
രാമപുരം,കടനാട് മേലുകാവ്, മൂന്നിലവ്,തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നീ പഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ് ലീഡ് നേടി. മുത്തോലി പഞ്ചായത്തിലും പാലാ നഗരസഭയിലും യുഡിഎഫാണ് ലീഡ് നേടിയത്. യു.ഡി.എഫ് കോട്ടയായ രാമപുരം പിടിച്ചടക്കിയാണ് കാപ്പൻ പടയോട്ടം ആരംഭിച്ചത്. രാമപുരത്തിനു പിന്നാലെ കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിലും കാപ്പൻ ലീഡ് നേടി. കരൂർ പഞ്ചായത്താണ് ഇപ്പോൾ എണ്ണിത്തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിക്ക് 180 വോട്ടുകളും തോമസ് ചാഴിക്കാടന് 4500 വോട്ടുകളും നേടിയ രാമപുരത്ത് 162 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പന് നേടിയത്.
കെ എം മാണി യെ 107 വോട്ടുകളുടെ ലീഡും തോമസ് ചാഴിക്കാടന് 2727 വോട്ടുകളും നല്കിയ കടനാടും മാണി സി കാപ്പന് പിച്ചെടുത്തു. മൂന്നിലവിലും മാണി സി കാപ്പന് തന്നെ മുന്നിലെത്തി. കെ എം മാണിക്ക് 419 വോട്ടിന്റെ ലീഡും ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 2758 വോട്ടുകളുടെ ലീഡും നല്കിയ ഭരണങ്ങാനവും മാണി സി കാപ്പൻ പിടിച്ചടക്കി.
Also Read 'ഇത് എന്റെ വ്യക്തിപരമായ ജയമല്ല'; എൽഡിഎഫിന്റെ കൂട്ടായ വിജയമെന്ന് മാണി സി കാപ്പൻ
രാമപുരം,കടനാട് മേലുകാവ്, മൂന്നിലവ്,തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നീ പഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ് ലീഡ് നേടി. മുത്തോലി പഞ്ചായത്തിലും പാലാ നഗരസഭയിലും യുഡിഎഫാണ് ലീഡ് നേടിയത്.