കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ മാണി സി കാപ്പന്റെ മുന്നേറ്റത്തിൽ പ്രതികരണവുമായി എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ. കണക്കുകൂട്ടൽ ശരിയെന്നു തെളിയിക്കുന്ന ഫലസൂചനയാണ് പാലായിൽ നിന്ന് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാമതൊരു എം എൽ എ ഉണ്ടാവുന്നത് എൻ സി പി പ്രവർത്തകർക്ക് ആത്മവിശ്വാസം പകരുന്നതാണ്. കേരള കോൺഗ്രസിലെ തർക്കം നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിച്ചിരിക്കുമെന്നും ഭരണനേട്ടങ്ങൾ ഗുണമായെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly ByElection, Byelection, Byelection in pala, Byelection Result, Byelections, Pala, Pala by-election, Pala by-elections, Pala ByElection, Pala in by election