കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിലെ ആദ്യ പേര് ഇടതു സ്ഥാനാർഥി മാണി സി. കാപ്പന്റേത്. ബി.ജെ.പി സ്ഥാനാർഥി എൻ ഹരിയാണ് രണ്ടാമത്. യു.ഡി.എപ് സ്ഥാനാർഥി ജോസ് ടോമിന്റെ പേര് ഏഴാം സ്ഥാനത്താകും രേഖപ്പെടുത്തുക.
സ്വതന്ത്ര സ്ഥാനാർഥി ആയതിനാൽ ചിഹ്നമായി 'കൈതച്ചക്ക'യാണ് ജോസ് ടോമിന് അനുവദിച്ചിരിക്കുന്നത്. ഇടതു മുന്നണി സ്ഥാനാർഥി മാണി സി. കാപ്പന് ക്ലോക്കും ബി.ജെ.പി സ്ഥാനാർഥിക്ക് താമര ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു.
കേരള കോൺഗ്രസ് ചിഹ്നമായ 'രണ്ടില' നൽകില്ലെന്ന് പാർട്ടി ചെയർമാർ പി.ജെ ജോസഫ് നിലപാടെടുത്തിരുന്നു. ജോസഫ് കത്തു നൽകിയാൽ മാത്രമെ പാർട്ടി സ്ഥാനാർഥിയായി ജോസ് ടോമിനെ പരിഗണിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കി. എന്നാൽ പാർട്ടി ചെയർമാൻ എന്ന നിലയിൽ പി.ജെ ജോസഫിന്റെ കത്ത് ഹാജരാക്കാനാകാതെ വന്നതോടെ യു.ഡി.എഫ് സ്വതന്ത്രനായാണ് ജോസ് ടോം മത്സരിക്കുന്നത്.
Also Read ജോസ് ടോമിന് ചിഹ്നം 'കൈതച്ചക്ക'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jose Tom, Kerala congress, Mani c kappen, Pala by-election