നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Pala By-election | പാലാ ഉപതെര‍ഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങൾ രാവിലെ 7.30ന് തുറക്കും

    Pala By-election | പാലാ ഉപതെര‍ഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങൾ രാവിലെ 7.30ന് തുറക്കും

    അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ എണ്ണും. നറുക്കെടുപ്പിലൂടെയാകും ഇതു തീരുമാനിക്കുക . 

    News 18

    News 18

    • Share this:
      കോട്ടയം:  പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ നടക്കും. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണലിനായി 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ ഒന്നുമുതല്‍ എട്ടു വരെ മേശകളില്‍ 13 റൗണ്ടും ഒന്‍പതു മുതല്‍  14 വരെ മേശകളില്‍ 12 റൗണ്ടുമാണ് വോട്ടെണ്ണല്‍ നടക്കുക. പോളിംഗ് ബൂത്തുകളുടെ പഞ്ചായത്തു തിരിച്ചുള്ള പട്ടിക ചുവടെ.

      രാമപുരം: 1-22, കടനാട്: 23-37, മേലുകാവ്: 38-45, മൂന്നിലവ്: 46-54, തലനാട് : 55-61, തലപ്പലം : 62-71, ഭരണങ്ങാനം: 72-83, കരൂര്‍: 84-102, മുത്തോലി: 103-116, പാലാ മുനിസിപ്പാലിറ്റി: 117-134, മീനച്ചില്‍: 135-148, കൊഴുവനാല്‍ : 149-158, എലിക്കുളം: 159-176.

      റൗണ്ട് 1രാമപുരം 1-14,
      റൗണ്ട് 2 രാമപുരം 15-22, കടനാട് 23-28,
      റൗണ്ട് 3 കടനാട് 29-37 മേലുകാവ് 38-42,
      റൗണ്ട് 4  മേലുകാവ് 43-45   മൂന്നിലവ് 46-54 തലനാട് 55, 56,
      റൗണ്ട് 5   തലനാട് 57-61തലപ്പലം 62-70
      റൗണ്ട് 6 തലപ്പലം 71, ഭരണങ്ങാനം 72-83   കരൂര്‍ 84
      റൗണ്ട് 7  കരൂര്‍ 85-98
      റൗണ്ട് 8   കരൂര്‍ 99-102 മുത്തോലി 103-112
      റൗണ്ട് 9  മുത്തോലി 113-116പാലാ മുനിസിപ്പാലിറ്റി 117- 126
      റൗണ്ട് 10  പാലാ മുനിസിപ്പാലിറ്റി 127-134   മീനച്ചില്‍ 135-140
      റൗണ്ട് 11   മീനച്ചില്‍ 141-148  കൊഴുവനാല്‍ 149-154
      റൗണ്ട് 12   കൊഴുവനാല്‍ 155-158 എലിക്കുളം 159-168
      റൗണ്ട് 13  എലിക്കുളം 169-176

      പോസ്റ്റല്‍ വോട്ടുകളും ഇടിപിബി സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇത് പൂര്‍ത്തിയായതിനുശേഷമായിരിക്കും എല്ലാ മേശകളിലും വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. ഇതിനുശേഷം അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ എണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണുന്നതിനുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ തീരുമാനിക്കുക .

      വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥര്‍ രാവിലെ ആറിന് എത്തിച്ചേരും. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുളള സ്‌ട്രോംഗ് റൂമുകള്‍  റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ രാവിലെ 7.30ന് തുറക്കും. സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍  വോട്ടിംഗ് യന്ത്രങ്ങളും കണ്‍ട്രോള്‍ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഡയറിയും സ്‌ട്രോംഗ് റൂമില്‍നിന്ന് പുറത്തെടുക്കും. ആദ്യ റൗണ്ടില്‍ എണ്ണേണ്ട യന്ത്രങ്ങളാണ് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ക്ക് കൈമാറുക.

      Also Read 13 തെരഞ്ഞെടുപ്പുകളിലും വിജയം; പാലായിൽ ആരാകും മാണിയുടെ പിൻഗാമി

      First published:
      )}